ലഹരി കച്ചവടം എതിർത്തയാളെ കുടുംബത്തിനു മുന്നിലിട്ട് ക്രൂരമായി കൊലപ്പെടുത്തി

മുംബൈ: മയക്കു മരുന്ന് കച്ചവടത്തെ എതിർത്തയാളെ കുടുംബാംഗങ്ങളുടെ മുന്നിലിട്ട് ക്രൂരമായി കൊലപ്പെടുത്തി. വ്യാഴാഴ്ച രാത്രി ദർഗ ഗലിയിലാണ് കൊലപാതകം നടന്നത്. നാൽപ്പതുകാരനായ ഷക്കീർ അലി എന്ന ആളാണ് കൊല്ലപ്പെട്ടത്.

പൊലീസ് നൽകുന്ന വിവരമനുസരിച്ച് ഷക്കീറിൻറെ വീട്ടിലേക്ക് ഒരു കൂട്ടം ആക്രമികൾ ആയുധങ്ങളുമായി അതിക്രമിച്ച് കടന്ന് അക്രമിക്കുകയായിരുന്നു. മറ്റ് രണ്ട് കുടുംബാംങ്ങൾക്കും പരിക്കേറ്റു. പരിക്കേറ്റവരെ ഉടൻ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഷക്കീർ മരണത്തിന് കീഴടങ്ങി.

സംഭവത്തിൽ ഇമ്രാൻ പതാൻ, ഭാര്യ ഫാത്തിമ സക്കീർ അലി, സക്കീർ അലി സെന്തോൾ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. മയക്കു മരുന്നു വിൽപ്പനയുൾപ്പെടെ നിരവധിക്കേസുകളിൽ പ്രതികളാണ് പിടിയിലായവർ. പ്രതികൾക്കെതിരെ ഇരയുടെ കുടുംബം മുന്നോട്ടു വന്നു. പ്രതികളെ സംരക്ഷിക്കുന്നതിനായി ഭാഭ ആശുപത്രിയിലെ ജീവനക്കാർ വ്യാജ റിപ്പോർട്ടുകൾ തയാറാക്കിയെന്നാണ് ആരോപണം. എന്നാൽ ആരോപണം ശരിവയ്ക്കുന്നതിനുള്ള തെളിവുകൾ ലഭിച്ചിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.പ്രതികളിൽ നിന്ന് ജീവനിൽ ഭീഷണി ഉണ്ടെന്ന് അറിയിച്ചിരുന്നെങ്കിലും പൊലീസ് നടപടി എടുത്തില്ലെന്ന് ഷക്കീറിന്റെ സഹോദരി പരാതിപ്പെട്ടു.

Tags:    
News Summary - One man in Mumbai murdered by drug sellers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.