കല്യാണത്തിനുപയോഗിച്ച കോഫി മെഷീൻ പൊട്ടിത്തെറിച്ച് ഒരു മരണം: ദുരൂഹത ആരോപിച്ച് കുടുംബം

ലക്നോ: ഉത്തർപ്രദേശിൽ കല്യാണത്തിനുപയോഗിച്ച കോഫീ മെഷീൻ പൊട്ടിത്തെറിച്ച് വിൽപ്പനക്കാരൻ മരിച്ചു. കൂടെയുണ്ടായിരുന്ന സഹായിക്ക് ഗുരുതര പരി​ക്കേറ്റു. ഷാജഹാൻപൂരിൽ വെച്ച് നടന്ന കല്യാണ പരിപാടിയിലാണ് അപകടം നടന്നത്. കോഫി വിൽക്കുകയായിരുന്ന സുനിൽ കുമാറാണ് മരണപ്പെട്ടത്. സഹായി സച്ചിൻ കുമാർ ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്.

വരനും അതിഥികളും വരുന്നത് കാത്തു നിൽക്കുന്നതിടെ രാത്രി ഒമ്പത് മണിയോടെയാണ് പൊട്ടിത്തെറി ഉണ്ടായതെന്ന് വധുവിന്റെ സഹോദരൻ പറഞ്ഞു. അപകടം നടക്കുന്ന സമയത്ത് അതിഥികൾക്ക് ലഘുഭക്ഷണങ്ങളും പാനീയങ്ങളും വിളമ്പുകയായിരുന്ന സുനിൽ കുമാറിനെ പ്രാദേശിക കമ്യൂണിറ്റി ഹെൽത്ത് സെന്ററിലെത്തിച്ചപ്പോഴേക്കും മരണപ്പെട്ടിരുന്നു. ഗുരുതരമായി പരിക്കേറ്റ സഹായി സച്ചിൻ കുമാർ ബറേലി മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.

എന്നാൽ അപകടത്തിൽ ദുരൂഹത ആരോപിച്ച് പരിക്കേറ്റ സച്ചിന്റ ഭാ​ര്യ രംഗത്തു വന്നു. രാത്രി ഒമ്പതോടെ നടന്ന അപകടം തന്നെ ഏറെ വൈകിയാണ് അറിയിച്ചതെന്നും സംഭവത്തിൽ ഗൂഡാലോചന നടന്നതായി സംശയമുണ്ടെന്നും സച്ചിന്റെ ഭാര്യ നീലം ദേവി ആരോപിച്ചു. തന്റെ ഭർത്താവ് ഒരു കാപ്പി വിൽപ്പനക്കാരനായിരുന്നു. പലയിടങ്ങളിലും ജോലിക്ക് പോകുമ്പോൾ മെഷീൻ കൊണ്ടുപോകാറുണ്ട്. എന്നാൽ ചെറിയ യന്ത്രം ഇത്രയും തീവ്രതയുള്ള സ്ഫോടനത്തിന് കാരണമാകില്ല എന്ന് നീലം ദേവി പറഞ്ഞു. അപകടം കെട്ടിച്ചമച്ചതാണെന്നും മേശയുടെ മുകളിൽ വെച്ച മെഷീൻ പൊട്ടിത്തെറിച്ച് തലക്ക് പരിക്കേൽക്കുന്നത് എങ്ങനെയാണെന്നും അവർ ചോദിച്ചു. അപകടത്തിൽ സച്ചിന്റെ തലക്ക് ഒന്നിലധികം പരിക്കുകളുണ്ടെന്നും അവർ പറഞ്ഞു.

സംഭവത്തിൽ തന്റെ ഭർത്താവിനെ ജോലിക്കെടുത്തവർക്ക് നേരെ കേസെടുക്കണമെന്ന് നീലം ആവശ്യപ്പെട്ടു. സംഭവം നടന്നയുടൻ തന്നെയോ പൊലീസിനെയോ വിവരമറിയിച്ചില്ലെന്നും നീലം ആരോപിച്ചു. തന്നിൽ നിന്നും അപകടം മറച്ചു​വെക്കാനാണ് ശ്രമിച്ചതെന്നും പൊലീസ് വിളിച്ചിട്ടാണ് താൻ വിവരമറിയുന്നതെന്നും നീലം കൂട്ടിച്ചേർത്തു. മരണ​പ്പെട്ട സുനിൽ കുമാറിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചിട്ടുണ്ട്. പരിക്കേറ്റവരുടെ മൊഴിയും പോസ്റ്റ്മോർട്ടം റിപ്പോർട്ടും ലഭി

Tags:    
News Summary - One dead, another injured as coffee machine explodes at Uttar Pradesh village wedding

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.