ന്യൂഡൽഹി: കോവിഡ് രണ്ടാം തരംഗത്തിൽ നിന്നും രാജ്യം ഇനിയും മോചിതമായിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. ദീപാവലി, ഗണേശ ചതുർഥി തുടങ്ങിയ ആഘോഷങ്ങളിൽ ജാഗ്രത പുലർത്തണമെന്നും നിർദേശിച്ചു. വ്യാഴാഴ്ചയാണ് ആരോഗ്യമന്ത്രാലയത്തിന്‍റെ നിർദേശം പുറത്ത് വന്നത്.
ഗണേശ ചതുർഥി, ദീപാവലി തുടങ്ങിയവ കഴിഞ്ഞ വർഷത്തേത് പോലെ തന്നെ ഈ വർഷവും ആഘോഷിക്കാം. ജനങ്ങൾ ഇത്തവണയും ആഘോഷ ദിവസങ്ങളിൽ വീടുകളിൽ തന്നെ കഴിയണമെന്ന് നീതി ആയോഗ് അംഗം വി.കെ.പോൾ പറഞ്ഞു. നിയന്ത്രിതമായി മാത്രമേ ആഘോഷങ്ങളിൽ പങ്കെടുക്കാവു. പൊതുസ്ഥലത്തേക്ക് പോവുകയാണെങ്കിൽ നിർബന്ധമായി മാസ്ക് ധരിക്കണം. വിവിധ പ്രദേശങ്ങളിലെ കോവിഡ് നിയന്ത്രണങ്ങൾ പാലിക്കാൻ ജനങ്ങൾ തയാറാവണം.
രണ്ട് മാസത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കിലേക്ക് രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം വ്യാഴാഴ്ച എത്തിയിരുന്നു. രോഗികളിൽ 70 ശതമാനവും കേരളത്തിലാണ്. അതേസമയം, കേരളത്തിലെ കോവിഡ് വ്യാപനം മറ്റ് സംസ്ഥാനങ്ങളിലുണ്ടാവാതിരിക്കാൻ ജാഗ്രത പുലർത്തുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.