കോവിഡ് ബാധിച്ചയാള്‍ മൂന്നു വയസുകാരി മകളെ വെട്ടിക്കൊലപ്പെടുത്തി സ്വയം ജീവനൊടുക്കി

ഭുവനേശ്വര്‍: കോവിഡ് ബാധിച്ച് വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന മധ്യവയസ്‌കന്‍ ഭാര്യയെയും കൂട്ടികളെയും ക്രൂരമായി ആക്രമിക്കുകയും മൂന്നു വയസ്സുള്ള മകളെ കൊന്ന് സ്വയം ജീവനൊടുക്കുകയും ചെയ്തു. ഒഡീഷയിലെ സമ്പല്‍പൂര്‍ ജില്ലയിലെ ജോട്ടുകബല്‍ ഗ്രാമത്തില്‍ 54കാരനായ സുകു കുജൂര്‍ ആണ് ക്രൂരകൃത്യം ചെയ്തത്. ഇയാളുടെ ആക്രമണത്തില്‍ ഭാര്യക്കും മൂന്ന് പെണ്‍മക്കള്‍ക്കും പരിക്കേറ്റു. എന്നാല്‍, ഇയാള്‍ മകനെ ആക്രമിക്കാതെ വെറുതെ വിടുകയും ചെയ്തു.

കൂലിപ്പണിക്കാരനായ സുകു കുജുര്‍ ജൂണ്‍ അഞ്ചിന് കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ഭാര്യയുമായും അഞ്ച് മക്കളുമായും സമ്പര്‍ക്കമുണ്ടാകാതെ വീട്ടിലെ ഒരു മുറിയില്‍ കഴിയുകയായിരുന്നു. സംഭവ ദിവസം രാത്രി ഇയാള്‍ക്കുള്ള ഭക്ഷണം ഭാര്യ മുറിയുടെ വാതിലിന് മുന്നില്‍ കൊണ്ടുവെച്ചിരുന്നു. ഇത് കഴിച്ച ശേഷം അര്‍ധരാത്രിയോടെ ഇയാള്‍ മുറിക്ക് പുറത്തിറങ്ങി ഉറങ്ങിക്കിടക്കുകയായിരുന്ന ഭാര്യയെയും പെണ്‍മക്കളെയും ആക്രമിക്കുകയായിരുന്നു.

ആദ്യം തന്റെ മൂന്ന് വയസ്സുള്ള മകള്‍ സലീമ കുജൂറിനെ വലിയ കത്തികൊണ്ട് കൊലപ്പെടുത്തി. തുടര്‍ന്ന് ഭാര്യയെയും മൂന്ന് പെണ്‍മക്കളെയും ആക്രമിച്ചു. ഇതിനിടെ ഭാര്യ ഒരു കുട്ടിയെയും എടുത്ത് ഓടി പുറത്തിറങ്ങുകയായിരുന്നു. സംഭവം ഗ്രാമീണരെ അറിയിക്കുകയും ആളുകള്‍ ഇയാളെ മുറിയില്‍ പൂട്ടിയിടുകയും ചെയ്തു. ശേഷം പൊലീസില്‍ വിവരം അറിയിച്ചു. സ്ഥലത്തെത്തി മുറി തുറന്നപ്പോള്‍ ആക്രമിക്കാന്‍ ഉപയോഗിച്ച കത്തികൊണ്ട് കഴുത്ത് മുറിച്ച് രക്തം വാര്‍ന്ന നിലയിലായിരുന്നു മധ്യവയസ്‌കനെന്ന് ഗോവിന്ദ്പൂര്‍ പൊലീസ് പറഞ്ഞു.

ഭര്‍ത്താവ് ഇതിന് മുമ്പ് തന്നെ ആക്രമിക്കുകയോ മര്‍ദിക്കുകയോ ചെയ്തിട്ടില്ലെന്നും മദ്യപാന സ്വഭാവം ഇല്ലായിരുന്നെന്നും ഭാര്യ പൊലീസിനോട് പറഞ്ഞു. എന്നാല്‍, ലോക്ഡൗണില്‍ ജോലി ഇല്ലാത്തതിനെ തുടര്‍ന്ന് ഇയാള്‍ മാനസിക പ്രയാസത്തിലായിരുന്നെന്നും ദിവസങ്ങള്‍ക്ക് മുമ്പ് സുഹൃത്തിനോട് പണം കടം ചോദിച്ചിരുന്നെന്നും പൊലീസ് വ്യക്തമാക്കി.

Tags:    
News Summary - Odisha man killed 3 year old daughter and attacked wife and daughters

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.