ഡൽഹിയിൽ വീണ്ടും ഒറ്റ-ഇരട്ട നമ്പർ ട്രാഫിക്​ പരിഷ്​കാരം

ന്യൂഡൽഹി: ഒറ്റ-ഇരട്ട നമ്പർ ട്രാഫിക്​ പരിഷ്​കാരം ഡൽഹിയിൽ വീണ്ടും നടപ്പാക്കുന്നു. നവംബർ 4 മുതൽ 15 വരെ പരിഷ്​കാരം ന ടപ്പാക്കാനാണ്​ അരവിന്ദ്​ കെജ്​രിവാൾ സർക്കാറിൻെറ തീരുമാനം. ശൈത്യകാലത്ത്​ ഉണ്ടാവുന്ന മലിനീകരണം കുറക്കുകയാണ്​ ഇതിലൂടെ ലക്ഷ്യം വെക്കുന്നത്​.

വിദഗ്​ധരുമായി കൂടിക്കാഴ്​ച നടത്തിയതിന്​ ശേഷമാണ്​ കെജ്​രിവാൾ തീരുമാനം പ്രഖ്യാപിച്ചത്​. ഒന്നിടവിട്ട ദിവസങ്ങളിൽ മാത്രം ഒറ്റ-ഇരട്ട നമ്പറുകളുള്ള വാഹനങ്ങൾ നിരത്തിലിറക്കാൻ അനുവദിക്കുന്നതാണ്​ പരിഷ്​കാരം. 2016ലും 2017ലും ഡൽഹി സർക്കാർ ഒറ്റ-ഇരട്ട നമ്പർ പരിഷ്​കാരം നടപ്പിലാക്കിയിരുന്നു.

ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി പടക്കം പൊട്ടിക്കുന്നത്​ നിയന്ത്രിക്കണമെന്നും​ കെജ്​രിവാൾ ജനങ്ങളോട്​ അഭ്യർഥിച്ചു. ദീപാവലിക്ക്​ മുന്നോടിയായി ജനങ്ങൾക്ക്​ വേണ്ടി ലേസർ ഷോ ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Odd-Even Scheme Back in Delhi from November 4 to 15-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.