ഇന്ത്യയെ ഒന്നിപ്പിക്കലാണ് ജോഡോ യാത്രയുടെ ലക്ഷ്യം; ലോക്സഭ തെരഞ്ഞെടുപ്പല്ല- രാഹുൽ ഗാന്ധി

ബംഗളുരു: 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പല്ല, രാജ്യത്തെ ജനങ്ങളെ ഒന്നിപ്പിക്കലാണ് ഭാരത് ജോഡോ യാത്രയുടെ ലക്ഷ്യമെന്ന് രാഹുൽ ഗാന്ധി. ആർ.എസ്.എസും ബി.ജെ.പിയും അക്രമവും വിദ്വേഷവും പ്രചരിപ്പിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. മാധ്യമങ്ങൾ തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുകയാണെന്നും അവർ അത് തുടർന്നുകൊണ്ടേയിരിക്കുമെന്നും ജനങ്ങൾക്ക് സത്യാവസ്ഥയറിയാമെന്നും ജോഡോ യാത്രക്കിടെ നടന്ന പത്ര സമ്മേളനത്തിൽ രാഹുൽ ഗാന്ധി പറഞ്ഞു.

അക്രമവും വിദ്വേഷവും പ്രചരിപ്പിക്കുകയും ഭിന്നിപ്പുണ്ടാക്കുകയും ചെയ്യുന്ന ആർ.എസ്.എസ്-ബി.ജെ.പി പ്രവർത്തനങ്ങൾ, സമ്പദ്‌വ്യവസ്ഥയിലെ തകർച്ചയും തൊഴിലില്ലായ്മയും, വിലക്കയറ്റം എന്നീ മൂന്ന് അടിസ്ഥാന വിഷയങ്ങൾ ഉന്നയിക്കുക എന്നതാണ് യാത്രയുടെ പ്രധാന ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

ഈ യാത്രയിൽ തീർച്ചയായും ഒരു രാഷ്ട്രീയ ഘടകമുണ്ട്. അതേസമയം രാഷ്ട്രീയ വിഭാഗവും പൗരന്മാരും തമ്മിൽ ഒരു അകൽച്ച രൂപപ്പെട്ടിട്ടുണ്ട്. എന്നെ സംബന്ധിച്ചിടത്തോളം ഈ യാത്രയുടെ പ്രധാന ലക്ഷ്യം റോഡിലൂടെ നടന്നു പോയി ജനങ്ങളെ കാണുക എന്നതാണ്. കാറിലോ വിമാനത്തിലോ പോകുന്നതിൽ നിന്ന് ഇത് വളരെ വ്യത്യസ്തമാണ്-രാഹുൽ പറഞ്ഞു.

Tags:    
News Summary - Objective Of 'Bharat Jodo Yatra' Is To Bring India Together, Not 2024 Polls: Rahul Gandhi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.