ന്യൂഡൽഹി: സ്വകാര്യആശുപത്രി നഴ്സുമാരുടെ ശമ്പളം സംബന്ധിച്ച് വ്യവസ്ഥ ഉണ്ടാക്കണമെന്ന് കേന്ദ്രം സംസ്ഥാനസർക്കാറുകളോട് ആവശ്യെപ്പട്ടതായി ആരോഗ്യമന്ത്രി െജ.പി. നദ്ദ ലോക്സഭയിൽ അറിയിച്ചു. സ്വകാര്യ മെഡിക്കൽ സ്ഥാപനങ്ങളിലെ നഴ്സുമാർക്ക് മെച്ചപ്പെട്ട വേതനം ഉറപ്പാക്കണമെന്നാണ് സർക്കാർ നിലപാട്. ഇതിനായി ആവശ്യമെങ്കിൽ നിയമനിർമാണം നടത്തണം. വേതനത്തിെൻറ കാര്യത്തിൽ വ്യവസ്ഥകൾ ഇല്ലാത്ത സാഹചര്യം ഉണ്ടാകരുത്.
ഏഴാം കേന്ദ്ര ശമ്പള കമീഷെൻറ ശിപാർശപ്രകാരം ശമ്പളപരിഷ്കരണവും അലവൻസും ആവശ്യപ്പെട്ട് ഒാൾ ഇന്ത്യ ഗവ. നഴ്സസ് ഫെഡറേഷൻ സർക്കാറിന് നിവേദനം നൽകിയിട്ടുണ്ട്. മറ്റു സംഘടനകളുടെ ആവശ്യങ്ങളും ഇതോടൊപ്പം സർക്കാർ പരിശോധിക്കുകയുണ്ടായി. ഇതേത്തുടർന്ന് ശമ്പളപരിഷ്കരണം തത്ത്വത്തിൽ സർക്കാർ അംഗീകരിച്ചിട്ടുണ്ട്. അലവൻസ് സംബന്ധിച്ച ശിപാർശകൾ ധനകാര്യം, ആഭ്യന്തരം, പ്രതിരോധം, ആരോഗ്യം എന്നീ വകുപ്പ് സെക്രട്ടറിമാർ, റെയിൽവേ ബോർഡ് ചെയർമാൻ തുടങ്ങിയവരടങ്ങുന്ന ഉന്നതതലസമിതിയുടെ പരിഗണനക്ക് വിട്ടതായി മന്ത്രി നദ്ദ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.