പ്രവാസി വോട്ടവകാശം: ബിൽ ശീതകാല സമ്മേളനത്തിലെന്ന് കേന്ദ്രം

ന്യൂഡൽഹി: പ്രവാസി ഇന്ത്യക്കാർക്ക് വോട്ടവകാശം ഉറപ്പാക്കുന്ന ബിൽ വരുന്ന ശീതകാല സമ്മേളനത്തിൽ പാർലമെന്‍റിൽ അവതരിപ്പിക്കുമെന്ന് കേന്ദ്ര സർക്കാർ സുപ്രീംകോടതിയെ അറിയിച്ചു. പ്രവാസികൾക്ക് വിദേശത്തു വോട്ട് ചെയ്യാൻ സൗകര്യമാവശ്യപ്പെട്ട് ദുബൈയിലെ സംരംഭകൻ ഡോ. വി.പി ഷംസീർ നൽകിയ ഹരജിയാണ് ചീഫ് ജസ്‌റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് പരിഗണിച്ചത്. നിയമം ഭേദഗതി ചെയ്‌താൽ മൂന്നുമാസത്തിനകം നടപ്പാക്കാനാവും. 

 പ്രവാസികൾക്ക് വോട്ടവകാശം ഒരുക്കുന്നതിൽ തടസമില്ലെന്ന് നേരത്തെ തെരഞ്ഞെടുപ്പ് കമീഷനും സുപ്രീംകോടതിയെ അറിയിച്ചിരുന്നു. പ്രവാസികൾക്കു സ്വന്തം മണ്ഡലത്തിൽ എത്താതെ വോട്ട് ചെയ്യുന്നതിന് ഇലക്ട്രോണിക് തപാൽ വോട്ട്, പ്രോക്‌സി വോട്ട് എന്നിവ അനുവദിക്കാമെന്ന് തെരഞ്ഞെടുപ്പു കമീഷൻ ശിപാർശ ചെയ്‌തിരുന്നു.

ര​ണ്ട​ര​ക്കോ​ടി ക​വി​ഞ്ഞ ഇ​ന്ത്യ​ൻ പ്ര​വാ​സി​സ​മൂ​ഹ​ത്തി​ന്​ പാ​ർ​ല​മെന്‍റി​ലേ​ക്കും നി​യ​മ​സ​ഭ​ക​ളി​ലേ​ക്കു​മു​ള്ള തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ദേ​ശ​ത്തി​രു​ന്ന്​ വോ​ട്ടു​ചെ​യ്യാ​ൻ അ​വ​സ​രം ന​ൽ​കി​യേ തീ​രൂ​വെ​ന്ന്​ സു​പ്രീം​കോ​ട​തി ​സ​ർ​ക്കാ​റി​നോ​ട്​ വ്യ​ക്​​ത​മാ​ക്കി​യി​രു​ന്നു. ഇ​താ​ണ്​ പ്ര​വാ​സി വോ​ട്ടി​ൽ വ​ഴി​ത്തി​രി​വാ​യ​ത്. 

ഇലക്​ട്രോണിക്​ തപാൽ വോട്ടാണ്​ പ്രവാസികൾക്കായി തെരഞ്ഞെടുപ്പ്​ കമീഷനും കേന്ദ്ര സർക്കാരും പരിഗണിക്കുന്നത്​. ബാലറ്റ്​ പേപ്പർ ഇലക്​ട്രോണിക്​ രീതിയിൽ ​േവാട്ടർക്ക്​ നൽകുകയും വോട്ടു ചെയ്​തശേഷം തപാലിൽ മടക്കിയയക്കുകയും ചെയ്യുന്ന രീതിയാണിത്​. ഇതനുസരിച്ച്​ പ്രവാസി ആദ്യം തപാൽ വോട്ടിന്​ അപേക്ഷ നൽകണം. തുടർന്ന്​ തെരഞ്ഞെടുപ്പ്​ കമീഷൻ സുരക്ഷാ കോഡ്​ രേഖപ്പെടുത്തിയ ബാലറ്റ്​ പേപ്പർ ഇൻറർനെറ്റ്​ വഴി അയച്ചുകൊടുക്കും.  ഇത്​ ഡൗൺലോഡ്​ ചെയ്​ത്​ പ്രി​​​​​​​െൻറടുത്ത്​ വോട്ട്​ രേഖപ്പെടുത്തിയ ശേഷം ത​​​​​​​െൻറ മണ്ഡലത്തിലെ വരണാധികാരിക്ക്​ തപാൽ മാർഗം അയച്ചുകൊടുക്കണം. ഇതിനൊപ്പം വോട്ടർ സ്വയം സാക്ഷ്യപ്പെടുത്തിയ രേഖയും അയക്കണം.

പകരക്കാരനെ വോട്ടുചെയ്യാൻ ചുമതലപ്പെടുത്തുന്ന പ്രോക്​സി വോട്ടും തെരഞ്ഞെടുപ്പ്​ കമീഷൻ ശിപാർശ ചെയ്​തിരുന്നു. സൈനികർക്ക്​ മാത്രമാണ്​ ഇപ്പോൾ ഇൗ രീതിയിൽ വോട്ടുചെയ്യാൻ സൗകര്യമുള്ളത്​. 

Tags:    
News Summary - NRI vote Bill Parliament-India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.