നവംബർ ഒന്നു മുതൽ എല്ലാ കാർ യാത്രക്കാർക്കും സീറ്റ് ബെൽറ്റ് നിർബന്ധമാക്കി മുംബൈ പൊലീസ്. ഇതുസംബന്ധിച്ച് പൊലീസ് വെള്ളിയാഴ്ച വിജ്ഞാപനവും പുറപ്പെടുവിച്ചിട്ടുണ്ട്. മുംബൈ നഗരത്തിൽ നവംബർ ആദ്യദിനം മുതൽ ഇത് പ്രാവർത്തികമാക്കും. "എല്ലാ മോട്ടോർ വാഹന ഡ്രൈവർമാരും വാഹനങ്ങളിലെ എല്ലാ യാത്രക്കാരും, മുംബൈ നഗരത്തിലെ റോഡുകളിലൂടെ സഞ്ചരിക്കുന്നവരും, ഡ്രൈവർമാരും എല്ലാ യാത്രക്കാരും നവംബർ ഒന്ന് മുതൽ യാത്ര ചെയ്യുമ്പോൾ സീറ്റ് ബെൽറ്റ് ധരിക്കുന്നത് നിർബന്ധമാക്കുമെന്ന് ഇതിനാൽ അറിയിക്കുന്നു" -മുംബൈ പൊലീസ് അറിയിച്ചു.
നിയമം ലംഘിക്കുന്നവർ 2019ലെ മോട്ടോർ വെഹിക്കിൾസ് (ഭേദഗതി) നിയമത്തിന്റെ പ്രസക്തമായ വകുപ്പുകൾ പ്രകാരം ശിക്ഷ അനുഭവിക്കേണ്ടിവരും. എല്ലാ യാത്രക്കാരും സീറ്റ് ബെൽറ്റ് സൗകര്യമില്ലാത്ത വാഹനങ്ങൾ നവംബർ ഒന്നിന് മുമ്പ് സ്ഥാപിക്കണമെന്ന് മുംബൈ പൊലീസ് നിർദ്ദേശിച്ചു. വാഹനത്തിൽ ഇരിക്കുന്ന എല്ലാ യാത്രക്കാർക്കും സീറ്റ് ബെൽറ്റ് നിർബന്ധമാക്കുമെന്ന് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്കരി കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.