നോയിഡ (യു.പി): പിതാവിനെ കബളിപ്പിച്ച് പണം പിടുങ്ങാനുള്ള മകളുടെ കള്ളി പൊളിഞ്ഞു. നോയിഡയിലെ പ്രമുഖ െഎ.ടി സ്ഥാപനത്തിലെ എൻജിനീയറിങ് വിദ്യാർഥിനിയായ മുസ്കാൻ അഗർവാളാണ് തട്ടിക്കൊണ്ടുപോകൽ കഥ മെനഞ്ഞ് സ്വന്തം പിതാവിൽനിന്ന് 10 ലക്ഷം രൂപ മോചനദ്രവ്യമായി തട്ടിയെടുക്കാൻ ശ്രമിച്ചത്. എന്നാൽ, ഉത്തർപ്രദേശ് പൊലീസിെൻറ സമയോചിത ഇടപെടലിൽ സംഭവം വ്യാജമാെണന്ന് വെളിപ്പെട്ടു. 20കാരിയായ മുസ്കാൻ തെൻറ മൂന്ന് ആൺസുഹൃത്തുക്കളുമായി ചേർന്നാണ് തട്ടിക്കൊണ്ടുപോകൽ കഥ മെനഞ്ഞത്. വെള്ളിയാഴ്ച ഉച്ചക്ക് 2.50ഒാടെ മുസ്കാെൻറ പിതാവ് ശിവ് അഗർവാൾ മകളെ ഫോണിൽ വിളിക്കുേമ്പാഴാണ് സംഭവങ്ങളുടെ തുടക്കം. അസുഖമായതിനാൽ മകൾ കോളജിൽ പോയിട്ടില്ലെന്നും ഹോസ്റ്റലിൽ ആണെന്നുമറിഞ്ഞതിനാൽ സുഖവിവരം ആരാഞ്ഞാണ് പിതാവ് മകളെ േഫാണിൽ വിളിച്ചത്. മറുതലയ്ക്കൽ മകൾ ഫോണിൽ സംസാരിക്കാൻ തുടങ്ങുേമ്പാേഴക്കും മുറിയിലേക്ക് ആരൊക്കെയോ കടന്നുവരുന്ന ശബ്ദവും സഹായത്തിനായുള്ള മകളുടെ നിലവിളിയുമാണ് പിതാവ് കേട്ടത്. അപായസൂചന കിട്ടിയ അഗർവാൾ ഉടൻ സംഭവം യു.പി പൊലീസിെൻറ പ്രത്യേക ദൗത്യസേനയെ അറിയിച്ചു.
ഫോൺ കട്ടായ ഉടൻ മുസ്കാെൻറ മൊബൈലിൽനിന്ന് പിതാവ് ശിവ് അഗർവാളിെൻറ മൊബൈലിലേക്ക് സന്ദേശമെത്തി. മകൾ തടവിലാണെന്നും അവെള വിട്ടയക്കാൻ 10 ലക്ഷം രൂപ മോചനദ്രവ്യമായി ഉടൻ മകളുടെ അക്കൗണ്ടിൽ നിക്ഷേപിക്കണമെന്നുമായിരുന്നു സേന്ദശം. ഇതനുസരിച്ച് കാൺപുരിലെ ബാങ്കിൽനിന്ന് മകളുടെ അക്കൗണ്ടിലേക്ക് അഗർവാൾ പണം അയച്ചു. ഇതിനിടെ നോയിഡ പൊലീസിനെയും സംഭവം അറിയിച്ചിരുന്നു. പണം മകളുടെ പേരിലുള്ള നോയിഡയിലെ െഎ.സി.െഎ.സി.െഎ ബാങ്ക് അക്കൗണ്ടിൽ എത്തിയ ഉടനെ മൂന്ന് ഇടപാടുകൾ നടന്നതായി പൊലീസ് മനസ്സിലാക്കി. ഇതിൽ ഒന്ന് സംശയജനകമായിരുന്നു. 10 ലക്ഷത്തിൽനിന്ന് ചെറിയൊരു തുക മുസ്കാൻ അഗർവാളിെൻറ ഇ-വാലറ്റ് അക്കൗണ്ടിലേക്കുതന്നെ പോയതാണ് സംശയം ജനിപ്പിച്ചത്. മറ്റു രണ്ട് പണംകൈമാറ്റങ്ങളും എ.ടി.എം വഴിയായിരുന്നു. പി. ആനന്ദ്, റിതുരാജ് സിങ് എന്നിവരാണ് പണം പിൻവലിച്ചിരിക്കുന്നതെന്നും ഇവർ സ്ഥലംവിട്ടതായും പൊലീസ് കണ്ടെത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ മുസ്കാനെയും കാമുകൻ ആദിത്യ ശ്രീവാസ്തവയെയും പാരി ചൗക്കിലെ പാർക്കിൽ കണ്ടെത്തി. ഇവരെ ചോദ്യംചെയ്തപ്പോഴാണ് മറ്റു രണ്ടുപേരെപ്പറ്റി വിവരം ലഭിച്ചത്.
തൊട്ടുപിന്നാലെ ജഗത് ഫാം മാർക്കറ്റിൽ പിസ കഴിച്ചുകൊണ്ടിരുന്ന ആനന്ദിനെയും റിതുരാജിനെയും പൊലീസ് പിടികൂടി.നോയിഡയിലെ വിദ്യാർഥിയായ തെൻറ സുഹൃത്തിന് നാലു ലക്ഷം രൂപ കടം കൊടുത്തിരുന്നുവെന്നും ഇത് തിരിച്ച് വാങ്ങണമെന്ന പിതാവിെൻറ സമ്മർദം കൂടിയപ്പോഴാണ് അദ്ദേഹത്തിൽനിന്നുതന്നെ പണം തട്ടിയെടുത്ത് തുക തിരിച്ചു നൽകാൻ പദ്ധതിയിട്ടതെന്നും മുസ്കാൻ പൊലീസിനോട് പറഞ്ഞു. ഒരു മാസം മുമ്പ് മുസ്കാൻ തെൻറ കാമുകനൊപ്പം ഒളിച്ചോടിപ്പോയിരുന്നുവെന്നും പിതാവ് അതിൽ കുപിതനായിരുന്നുവെന്നും പൊലീസ് പറഞ്ഞു. മകളുടെ പഠനം നല്ലരീതിയിൽ മുന്നോട്ടുപോകാത്തതിനാൽ അവളെ തിരിച്ച് കാൺപുരിലേക്ക് കൊണ്ടുവരാനാണ് അഗർവാൾ ആഗ്രഹിച്ചിരുന്നത്. മുസ്കാെൻറ സുഹൃത്ത് ആനന്ദ് നോയിഡയിലെ വലിയ ഹോട്ടലിലെ ഷെഫ് ആണ്. റിതുരാജ് ആകെട്ട മൂന്നാം വർഷ എൻജിനീയറിങ് വിദ്യാർഥിയും. റിതുരാജിെൻറ പിതാവ് ഫരീദാബാദിൽ ചീഫ് എൻജിനീയറുമാണ്. 10 ലക്ഷം രൂപയിൽ 30,000 രൂപയാണ് ഇവർ പിൻവലിച്ചതായി പൊലീസ് കണ്ടെത്തിയത്. ഇതിൽ 28,500 രൂപ പൊലീസ് പിടിച്ചെടുത്തു. നാലുപേർക്കുമെതിരെ തെറ്റായ വിവരം നൽകി കബളിപ്പിച്ചതിന് കേസെടുക്കാനുള്ള നീക്കത്തിലാണ് പൊലീസ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.