ശിക്ഷ ആരംഭിക്കുന്നത് നീട്ടണം; ശരവണ ഭവൻ ഉടമയുടെ ആവശ്യം സുപ്രിംകോടതി തള്ളി

ചെന്നൈ: കൊലപാതകക്കേസിൽ ജീവപര്യന്തം ശിക്ഷ ആരംഭിക്കുന്നത് നീട്ടണമെന്ന് ആവശ്യപ്പെട്ട് ശരവണ ഭവൻ സ്ഥാപക ഉടമ പി ര ാജഗോപാൽ സമർപിച്ച അപേക്ഷ സുപ്രിംകോടതി തള്ളി. ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഇയാൾ സുപ്രീംകോടതിയിൽ അപേക് ഷ നൽകിയത്. അദ്ദേഹത്തിന് അസുഖമുണ്ടെങ്കിൽ, അപ്പീൽ കേൾക്കുന്നതിനിടെ ഒരു ദിവസം പോലും രോഗത്തെപ്പറ്റി സൂചിപ്പിക്ക ാത്തത് എന്തുകൊണ്ടാണെന്ന് ജസ്റ്റിസ് എൻ‌.വി രമണയുടെ നേതൃത്വത്തിലുള്ള ബെഞ്ച് ചോദിച്ചു. ജീവപര്യന്തം തടവിന് വിധിച്ച രാജഗോപാലിന് പൊലീസിൽ കീഴടങ്ങാൻ സുപ്രീംകോടതി ജൂലൈ ഏഴ് വരെ സമയം അനുവദിച്ചിരുന്നു. എന്നാൽ ഇത് നീട്ടിക്കിട്ടുന്നതിനായി ഇയാൾ സുപ്രിംകോടതിയെ സമീപിക്കുകയായിരുന്നു.

2001ലാണ് പ്രിൻസ് ശാന്തകുമാറിനെ പി രാജഗോപാലും കൂട്ടാളികളും കൊലപ്പെടുത്തിയത്. രാജഗോപാലിൻെറ ജോലിക്കാരിൽ ഒരാളുടെ മകളായ ജീവജ്യോതി എന്ന യുവതിയെ സ്വന്തമാക്കുന്നതിനാണ്ശാന്തകുമാറിനെ കൊലപ്പെടുത്തിയത്. ജ്യോതിഷിയുടെ ഉപദേശത്തിൻെറ അടിസ്ഥാനത്തിലാണ് അവിവാഹിതയായ ജീവജ്യോതിയെ മൂന്നാം ഭാര്യയാക്കാൻ രാജഗോപാൽ ആഗ്രഹിച്ചത്. ഇതിനിടെ ജീവജ്യോതി ശാന്തകുമാറുമായി അടുപ്പത്തിലാകുകയും ഇവർ വിവാഹിതരാവുകയും ചെയ്തു. ജീവജ്യോതിയെ വിവാഹം കഴിക്കാനുള്ള ആഗ്രഹത്തെക്കുറിച്ച് പ്രതി ശാന്തകുമാറിനോട് പറഞ്ഞിരുന്നു. തുടർന്ന് ദമ്പതികൾ ചെന്നൈയിൽ നിന്ന് മാറി താമസിക്കാൻ പദ്ധതിയിട്ടെങ്കിലും രാജഗോപാലിൻെറ ആളുകൾ ഇവരെ നിരന്തരം ഭീഷണിപ്പെടുത്തി. തുടർന്നാണ് ശാന്തകുമാറിനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയത്.

കേസിൽ 2004ൽ സെഷൻസ് കോടതി രാജഗോപാലിനെ കുറ്റക്കാരനാണെന്ന് കണ്ടെത്തി 10 വർഷം കഠിന തടവിന് ശിക്ഷിച്ചു. ഇതിനെതിരെ അദ്ദേഹം ഹൈകോടതിയെ സമീപിക്കുകയായിരുന്നു.2009ൽ മദ്രാസ് ഹൈകോടതി ശിക്ഷ ജീവപര്യന്തമാക്കി. ഈ വിധിക്കെതിരെ അദ്ദേഹം സുപ്രിംകോടതിയെ സമീപിച്ചു. എന്നാൽ മദ്രാസ് ഹൈകോടതി വിധി ശരിവെക്കുകയാണ് സുപ്രിംകോടതി ചെയ്തത്. പ്രശസ്ത റെസ്റ്റോറൻറ് ശൃംഖലയായ ശരവണ ഭവനിന് യു.എസ്, യു.കെ, ഫ്രാൻസ്, ആസ്‌ട്രേലിയ എന്നിവയുൾപ്പെടെ 20 രാജ്യങ്ങളിൽ ഒൗട്ട്‌ലെറ്റുകൾ ഉണ്ട്. 25 റെസ്റ്റോറന്റുകൾ ഇന്ത്യയിലുണ്ട്.

Tags:    
News Summary - No Top Court Relief For Saravana Bhavan Founder

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.