'എ.ടി.എമ്മിന് മുഴുസമയ കാവൽക്കാരൻ വേണ്ട'; സി.സി.ടി.വി സ്ഥാപിക്കുകയെന്നതാണ് ആഗോള രീതിയെന്ന് സുപ്രീം കോടതി

ന്യൂഡൽഹി: ഒരു സമയം ഒരു ഉപയോക്താവിന് മാത്രം ​പ്രവേശനം ഉറപ്പാക്കാൻ എ.ടി.എമ്മുകൾക്ക് മുഴുസമയ കാവൽക്കാർ ആവശ്യമില്ലെന്ന് സുപ്രീംകോടതി. മുഴുസമയ കാവൽക്കാ​​രെ നിയമിക്കണമെന്ന ഗുവാഹതി ഹൈകോടതി വിധി റദ്ദാക്കിയാണ് ജസ്റ്റിസുമാരായ ബി.ആർ. ഗവായ്, കെ. വിനോദ് ചന്ദ്രൻ എന്നിവരടങ്ങുന്ന ബെഞ്ചിന്റെ വിധി.

ആളുകളെ നിയന്ത്രിക്കാൻ മുഴുസമയ കാവൽക്കാരെ നിയമിക്കുന്നത് പ്രായോഗികമല്ലെന്ന് ബാങ്കുകൾക്ക് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത വാദിച്ചു.

അസമിൽ 4000 എ.ടി.എമ്മുകളു​ണ്ടെങ്കിലും എല്ലാത്തിലും സുരക്ഷ ജീവനക്കാരില്ല. സുരക്ഷക്കായി സി.സി.ടി.വി സ്ഥാപിക്കുകയെന്നതാണ് ആഗോള രീതിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തുടർന്ന് ഹൈകോടതി വിധി റദ്ദാക്കി സുപ്രീംകോടതി ഉത്തരവിടുകയായിരുന്നു. 

Tags:    
News Summary - No round-the-clock guards needed at ATMs, rules Supreme Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.