ജമ്മുകശ്​മീരിൽ ഒരു നേതാവും വീട്ടുതടങ്കലി​ല്ലെന്ന്​ കേന്ദ്രസർക്കാർ; നുണയന്നെ്​ കശ്​മീർ നേതാക്കൾ

ന്യൂഡൽഹി: ജമ്മുകശ്​മീരിൽ ഒരു രാഷ്​ട്രീയനേതാവും വീട്ടുതടങ്കലിലില്ലെന്ന്​ കേന്ദ്രസർക്കാർ. ലോക്​സഭയിൽ ചോദ്യത്തിനുള്ള മറുപടിയായാണ്​ കേന്ദ്രം ഇക്കാര്യം പറഞ്ഞത്​. എന്നാൽ, 223 പേർ നിലവിൽ കസ്​റ്റഡിയിലുണ്ടെന്നും കേ​ന്ദ്രത്തിൻെറ മറുപടിയിലുണ്ട്​.

കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി.കിഷൻ റെഡ്ഡിയാണ്​ തൃണമൂൽ നേതാവ്​ സൗഗത റായിയുടെ ചോദ്യത്തിന്​ മറുപടി നൽകിയത്​. ആർട്ടിക്​​ൾ 370 റദ്ദാക്കിയതിന്​ ശേഷം കശ്​മീരിൽ അനിഷ്​ട സംഭവങ്ങളുണ്ടാവാതിരിക്കാൻ നിരവധി നടപടികൾ സ്വീകരിച്ചുവെന്ന്​ അദ്ദേഹം വിശദീകരിച്ചു. സെപ്​റ്റംബർ 11ലെ കണക്കനുസരിച്ച്​ 223 പേർ കസ്​റ്റഡിയിലുണ്ട്​. ഒരാളും വീട്ടുതടങ്കലിലില്ലെന്നും അദ്ദേഹത്തിൻെറ മറുപടിയിലുണ്ട്​.

അതേസമയം, പാർലമെൻറിൽ സർക്കാർ കള്ളം പറയുകയാണെന്ന്​ പി.ഡി.പി നേതാവ്​ വഹീദ്​ പാരാ പറഞ്ഞു. 2019 ആഗസ്​റ്റ്​ അഞ്ച്​ മുതൽ താൻ വീട്ടുതടങ്കലിലാണെന്നും അദ്ദേഹം വ്യക്​തമാക്കി. മെഹ്​ബൂബ മുഫ്​തി മന്ത്രിസഭയിലുണ്ടായിരുന്ന നയീം മുക്​ഫിയും സമാന അഭിപ്രായപ്രകടനമാണ്​ നടത്തിയത്​. സർക്കാർ പാർലമെൻറിലും കള്ളം പറയുകയാണെന്ന്​ അദ്ദേഹം പറഞ്ഞു.

News Summary - No leader under house arrest in J&K but 223 are detained: Govt tells Lok Sabha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.