????? ?????

കാണ്ഡ അധികാരത്തിലിരിക്കുമ്പോൾ നീതി ലഭിക്കുമെന്ന് പ്രതീക്ഷയില്ല -ഗീതികയുടെ സഹോദരൻ

ന്യൂഡൽഹി: എയർ ഹോസ്റ്റസ് ഗീതിക ശർമ ആത്മഹത്യ ചെയ്ത കേസിൽ ആരോപണ വിധേയനായ ഗോപാൽ കാണ്ഡ അധികാര സ്ഥാനത്തിരിക്കുമ്പോ ൾ തങ്ങൾക്ക് നീതി ലഭിക്കുമെന്ന് പ്രതീക്ഷയില്ലെന്ന് ഗീതികയുടെ സഹോദരൻ അങ്കിത് ശർമ. ബേടി ബചാവോ, ബേടി പഠാവോ എന്നതാണ ് ഹരിയാനയിൽ കേൾക്കുന്ന മുദ്രാവാക്യം. തെമ്മാടികൾക്ക് പെൺകുട്ടികളുടെ ഉത്തരവാദിത്തം ഏൽപ്പിക്കുകയാണെങ്കിൽ ഈ മു ദ്രാവാക്യം എങ്ങനെ യാഥാർഥ്യമാകും ? അങ്കിത് ചോദിച്ചു.

2012ലാണ് ഗോപാൽ കാണ്ഡയുടെ ഉടമസ്ഥതയിലുള്ള എം.ഡി.എല്‍.ആര്‍ എ യര്‍ലൈന്‍സിലെ ജീവനക്കാരി 23കാരിയായ ഗീതിക ശർമ ആത്മഹത്യ ചെയ്തത്. തൊഴിൽ സ്ഥലത്തെ പീഡനത്തെ തുടർന്നായിരുന്നു ആത്മഹത്യ. ഇതിന് പിന്നാലെ ഗീതികയുടെ അമ്മയും ആത്മഹത്യ ചെയ്തിരുന്നു.

'രണ്ട് പേരെ നഷ്ടമായ ഞങ്ങളുടെ കുടുംബത്തെ സംബന്ധിച്ച് നിരാശാജനകമാണ് വാർത്തകൾ. സർക്കാർ ഉണ്ടാക്കാൻ ഒരു ക്രിമിനലിന്‍റെ പിന്തുണ കൂടിയേ തീരൂ എന്നുണ്ടോ എന്നാണ് ഞാൻ ചോദിക്കുന്നത്. എന്തൊരു രാജ്യമാണ് നമ്മുടേത്' -അങ്കിത് ശർമ ചോദിച്ചു.

ഇക്കഴിഞ്ഞ ഹരിയാന നിയമസഭ തെരഞ്ഞെടുപ്പിൽ സിർസ മണ്ഡലത്തിൽ നിന്നാണ് ഗോപാൽ കാണ്ഡ വിജയിച്ചത്. അഞ്ച് സ്വതന്ത്ര എം.എൽ.എമാർ തനിക്കൊപ്പമുണ്ടെന്നും കാണ്ഡ പ്രഖ്യാപിച്ചിരുന്നു. തുടർന്ന് കാണ്ഡയുടെ പിന്തുണ ബി.ജെ.പി സ്വീകരിക്കുകയും ചെയ്തു.

എന്നാൽ, വിമർശനം ശക്തമായതോടെ കാണ്ഡയെ തള്ളിപ്പറഞ്ഞിരിക്കുകയാണ് ബി.ജെ.പി. പാർട്ടി നേതാവ് ഉ​മാ​ഭാ​ര​തി കാണ്ഡയെ വിമർശിച്ച് രംഗത്തെത്തിയിരുന്നു.

‘പെ​ണ്‍കു​ട്ടി ആ​ത്മ​ഹ​ത്യ ചെ​യ്ത സം​ഭ​വ​ത്തി​ല്‍ പ്ര​തി​യാ​ണ് ഗോ​പാ​ല്‍ കാ​ണ്ഡ. നീ​തി ല​ഭി​ക്കാ​ത്ത​തി​നെ തു​ട​ര്‍ന്ന് പെ​ണ്‍കു​ട്ടി​യു​ടെ അ​മ്മ​യും ആ​ത്മ​ഹ​ത്യ ചെ​യ്തു. ആ ​കേ​സ് ഇ​പ്പോ​ഴും കോ​ട​തി​യി​ലാ​ണ്. കേ​സി​ല്‍ ജാ​മ്യ​ത്തി​ലു​ള്ള വ്യ​ക്തി​യാ​ണ് അ​ദ്ദേ​ഹ​മെ​ന്നും’ ഉ​മാ​ഭാ​ര​തി ട്വീ​റ്റ​റി​ൽ കു​റി​ച്ചു.

കോ​ൺ​ഗ്ര​സ് സ​ർ​ക്കാ​റി​ൽ മ​ന്ത്രി​യാ​യി​രു​ന്ന കാ​ണ്ഡ 2012ൽ ​ബി.​ജെ.​പി പ്ര​തി​ഷേ​ധ​ത്തെ തു​ട​ർ​ന്നാ​ണ് രാ​ജി​വെ​ച്ച​ത്. ഗോ​പാ​ൽ കാ​ണ്ഡ​യു​ടെ പി​ന്തു​ണ​ സ്വീകരിച്ചതിനെ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ച് കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളും രം​ഗ​ത്തു​വ​ന്നു.

Tags:    
News Summary - No justice if Gopal Kanda in power: Brother of air hostess who killed herself

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.