കുടിയേറ്റ തൊഴിലാളികൾ ഇപ്പോൾ എവിടെയാണോ അവിടെതന്നെ തുടരണം -കേന്ദ്ര സർക്കാർ

ന്യൂഡൽഹി: കുടിയേറ്റ തൊഴിലാളികളുടെ അന്തർ സംസ്​ഥാന യാത്ര അനുവദിക്കരുതെന്ന്​ കേന്ദ്രസർക്കാർ. നിലവിൽ തൊഴിലാള ികൾ എവിടെയാണോ അവിടെതന്നെ തുടരുന്നുവെന്ന്​ ഉറപ്പുവരുത്തണം.

വിവിധ സംസ്​ഥാനങ്ങളിലെ ക്യാമ്പുകളിൽ കഴിയുന്ന തൊഴിലാളികൾ അതത്​ സ്​ഥല​െത്ത പ്രാദേശിക അധികൃതരുടെ അടുത്തെത്തി രജിസ്​റ്റർ ചെയ്യണം. ഇവർക്ക്​ ചെയ്യാൻ കഴിയുന്ന ജോലികൾ കണ്ടെത്തുന്നതിന്​ വേണ്ടിയാണ്​ ഇത്തരത്തിൽ രജിസ്​റ്റർ ചെയ്യേണ്ടതെന്നും സംസ്​ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും നൽകിയ നിർദേശത്തിൽ പറയുന്നു.

ഹോട്ട്​സ്​പോട്ട്​ അല്ലാത്ത സ്​ഥലങ്ങളിൽ നാളെ മുതൽ ചില ഇളവുകൾ അനുവദിക്കുന്നതിനാലാണ്​ ഇത്തരത്തിലൊരു നിർദേശം​. ഏപ്രിൽ 20 മുതൽ ഹോട്ട്​സ്​പോട്ടല്ലാത്ത ഗ്രാമപ്രദേശങ്ങളിൽ നിർമാണ പ്രവർത്തനങ്ങളും വ്യാവസായിക സ്​ഥാപനങ്ങൾക്കും ഇളവുകൾ അനുവദിച്ചിട്ടുണ്ട്​.

Tags:    
News Summary - No Inter-State Travel For Migrant Workers Centre -India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.