ന്യൂഡൽഹി: അസമിലെ ദേശീയ പൗരത്വ പട്ടികയിൽ നിന്ന് ഒരു ഇന്ത്യക്കാരനും പുറത്താവില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്. ഇതുമായി ബന്ധപ്പെട്ട് ഒരാളും ഉത്കണ്ഠപ്പെടേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.
വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ കഴിഞ്ഞിരുന്ന ഒാരോ വ്യക്തിയും ആഗ്രഹിച്ചതാണ് ഇന്ത്യൻ പൗരൻമാരെയും വിദേശ പൗരൻമാരെയും വേർതിരിക്കുന്ന പട്ടിക. പട്ടികയുമായി ബന്ധപ്പെട്ട് ചില പരാതികളുമുണ്ട്. ഇതെല്ലാം സുപ്രീം കോടതിയുടെ നിരീക്ഷണത്തിലാണ് നടക്കുന്നത്. പരാതിയെ കുറിച്ച് വിവരിക്കാൻ ആഗ്രഹിക്കുന്നില്ല. എന്നാൽ ഒരു കാര്യം ഉറപ്പിച്ചു പറയാം, ഇന്ത്യക്കാരായ എല്ലാവരും ഇൗ പട്ടികയിൽ ഉണ്ടായിരിക്കും. ആർക്കും ഇത് സംബന്ധിച്ച് ഒരു വിഷമവും ആവശ്യമില്ലെന്നും രാജ്നാഥ് സിങ് പറഞ്ഞു.
പൗരത്വ പട്ടികയുടെ അന്തിമ കരട് ജൂലൈ 30 ന് പ്രസിദ്ധീകരിച്ചിരുന്നു. 2.89 കോടി ജനങ്ങളെ മാത്രമായിരുന്നു കരടിൽ ഉൾക്കൊള്ളിച്ചിരുന്നത്. 40 ലക്ഷം ജനങ്ങൾ പട്ടികക്ക് പുറത്താണ്.
അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തുന്നതിനാണ് പൗരത്വ രജിസ്ട്രേഷൻ ആരംഭിച്ചത്. 1951നോ അതിനു മുേമ്പാ ഇന്ത്യയിലുള്ളവെര മാത്രമാണ് പൗരത്വ പട്ടികയിൽ ഉൾക്കൊള്ളിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.