ആഗ്ര: ‘‘എെൻറ വല്യുമ്മയുടെ ഖബറിനു മുകളിലാണ് താങ്കളിരിക്കുന്നത്. എെൻറ മുറിയിലാണ് അവരെ ഖബറടക്കിയത്’’ -സലീം ഷാ മാധ്യമപ്രവർത്തകനോട് പറഞ്ഞു. ഗ്രാമത്തിൽ ഖബർസ്ഥ ാൻ ഇല്ലാത്തതിനാൽ വർഷങ്ങളായി വീടുകൾ ഖബറിടങ്ങളായി മാറിയ ആഗ്രയിലെ അച്ച്നെര ബ്ലേ ാക്കിലെ ചാഹ് പൊഖാർ ഗ്രാമത്തെക്കുറിച്ച് റിപ്പോർട്ട് ചെയ്യാനെത്തിയ ടൈംസ് ഒാഫ് ഇന ്ത്യയിലെ മാധ്യമ പ്രവർത്തകനോടായിരുന്നു സലീം ഷായുടെ വാക്കുകൾ.
ഖബറുകൾ നിത്യജ ീവിതത്തിെൻറ ഭാഗമാക്കി മാറ്റേണ്ട ഗതികേടിലാണ് ചാഹ് പൊഖാർ ഗ്രാമം. സ്വന്തം മക്കളെ മറവുചെയ്തതിന് തൊട്ടടുത്തിരുന്ന് ഭക്ഷണം പാകംചെയ്യുന്ന സ്ത്രീകളും ഖബറുകൾ നിറഞ്ഞ പിന്നാമ്പുറത്ത് കയറ്റുകട്ടിലിൽ വിശ്രമിക്കുന്ന മുതിർന്നവരും ഇവിടത്തെ സ്ഥിരം കാഴ്ചയാണ്. പനി ബാധിച്ച് ചികിത്സ കിട്ടാതെ മരിച്ച തെൻറ 10 മാസം പ്രായമുള്ള കുഞ്ഞടക്കമുള്ളവരെ വീടിെൻറ പിറകുവശത്താണ് മറവ് ചെയ്തതെന്ന് ഗ്രാമവാസിയായ റിങ്കി ബീഗം പറഞ്ഞു. മരിച്ചാലും ഞങ്ങളെപ്പോലുള്ള പാവങ്ങൾക്ക് അന്തസ്സ് ലഭിക്കില്ലെന്ന് മറ്റൊരു ഗ്രാമവാസിയായ ഗുഡ്ഡി പറഞ്ഞു. വീട്ടിൽ സ്ഥലമില്ലാത്തതിനാൽ തങ്ങളുടെ നടപ്പും ഇരിപ്പുമെല്ലാം ഖബറുകൾക്കു മുകളിലാണ്. ഇത് മരിച്ചവരോടുള്ള അനാദരവാണെന്നും അവർ പറഞ്ഞു. ഗ്രാമത്തിലെ മിക്ക മുസ്ലിം കുടുംബങ്ങളും ഭൂരഹിതരാണ്. തുച്ഛവേതനത്തിന് കരാർ ജോലിക്കാരാണ് പുരുഷന്മാരധികവും.
ഖബർസ്ഥാൻ വേണമെന്ന ഇവരുടെ ആവശ്യം വർഷങ്ങളായി അവഗണിക്കപ്പെടുകയാണ്. കുറച്ചു വർഷം മുമ്പ്് ഗ്രാമത്തിലെ കുളത്തിന് നടുവിൽ ഖബർസ്ഥാന് സ്ഥലം അനുവദിച്ച അധികൃതരുടെ നടപടി ഇവരോടുള്ള അവഗണനയുടെയും നിരുത്തരവാദിത്തത്തിെൻറയും ആഴം വ്യക്തമാക്കുന്നു. ഇതിനെതിരെ ആവർത്തിച്ച് പരാതിപ്പെെട്ടങ്കിലും ആരും ചെവിക്കൊണ്ടില്ല.
ഇപ്പോൾ ഖബറുകൾക്ക് ഇവർ സിമൻറ് തേക്കാറില്ല. പകരം അടയാളമായി രണ്ടു കല്ലുകൾ വെക്കും. അങ്ങനെയെങ്കിലും സ്ഥലം ലാഭിക്കാമല്ലോ. ഗ്രാമവാസിയായ മംഗൾ ഖാെൻറ മൃതദേഹം മറവുചെയ്യുന്നതുമായി ബന്ധപ്പെട്ട് 2017ൽ പ്രതിഷേധമുയർന്നപ്പോൾ ഖബർസ്ഥാന് സ്ഥലം അനുവദിക്കാമെന്ന് അധികൃതർ വാക്കുനൽകിയിരുന്നു.
എന്നാൽ, ആ വാക്കും പാഴായി. ഗ്രാമത്തിനു സമീപം ഹിന്ദുക്കൾക്ക് ശ്മശാനമുണ്ട്. തൊട്ടടുത്ത സനാൻ ഗ്രാമത്തിലും അച്ച്നെര പട്ടണത്തിലും ഖബറിടങ്ങളുണ്ട്. ചാഹ് പൊഖാറിനേക്കാൾ മുസ്ലിം ജനസംഖ്യ കൂടുതലായതിനാൽ ഇവിടെ മറവ് ചെയ്യാൻ അനുവദിക്കാറില്ല. ഗ്രാമത്തിലെ മുസ്ലിംകൾക്കുവേണ്ടി പലതവണ അധികൃതരെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ലെന്ന് ഗ്രാമമുഖ്യൻ സുന്ദർ കുമാർ പറഞ്ഞു.
ഇൗ വിഷയം ഇതുവരെ തെൻറ ശ്രദ്ധയിൽപെട്ടിട്ടില്ലെന്നും അന്വേഷണത്തിനായി ഉദ്യോഗസ്ഥരെ അയക്കുമെന്നും ജില്ല മജിസ്ട്രേറ്റ് എൻ.ജി. രവികുമാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.