166 ഡീലക്സ് ബസുകൾ ഫ്ലാഗ് ഓഫ് ചെയ്ത് നിതീഷ് കുമാർ; 20 എണ്ണം സ്ത്രീകൾക്ക് വേണ്ടി റിസർവ് ചെയ്തവ

പാഠ്ന: ബീഹാർ പൊതുഗതാഗത മേഖലയ്ക്ക് ഊർജം പകർന്നുകൊണ്ട് മുഖ്യമന്ത്രി നിതീഷ് കുമാർ യാദവ് 166 ഡീലക്സ് ബസുകൾ ഫ്ലാഗ് ഓഫ്ചെയ്തു. ഇതിൽ ഇരുപതെണ്ണം സ്ത്രീകൾക്ക് വേണ്ടിയാണ് സംവരണം ചെയ്തിരിക്കുന്നത്.

മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ വച്ച് നടന്ന ഫ്ലാഗ് ഓഫ് ചടങ്ങിൽ ഉപമുഖ്യ മന്ത്രി സാമ്രാട്ട് ചൗധരി, വിജയ് കുമാർ സിൻഹ, ഗതാഗത മന്ത്രി ഷീലാകുമാരി എന്നിവർ പങ്കെടുത്തു.

സ്ത്രീകൾക്കായി സംവരണം ചെയ്തിരിക്കുന്ന ബസുകൾ പാഠ്നയിലും തിരഞ്ഞെടുത്ത നഗരങ്ങളിലും സർവീസ് നടത്തും. ബാക്കി 144 ബസുകൾ സംസ്ഥാനത്തുടനീളവും സർവീസ് നടത്തും. എ.സി, നോൺ ബസുകൾ ആണ് ല‍ഭ്യമാക്കിയിരിക്കുന്നത്. സംസ്ഥാനത്തെ യാത്രാപ്രതിസന്ധി പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ സർവീസുകൾ ആരംഭിച്ചിരിക്കുന്നത്.

Tags:    
News Summary - Nitish Kumar flagged off 166 deluxe buses

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.