മുൻ മുഖ്യ തെരഞ്ഞെടുപ്പ് കമീഷ്ണറെ ‘മുസ്‌ലിം കമീഷ്ണർ’ എന്ന് വിളിച്ച് നിഷികാന്ത് ദുബെ

ന്യൂഡൽഹി: സുപ്രീം കോടതിയെയും ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയെയും കുറിച്ചുള്ള വിവാദ പ്രസ്താവനകളെ തുടർന്ന് നിഷികാന്ത് ദുബേക്കെതിരെ പ്രതിഷേധം കനക്കവെ, വീണ്ടും വിവാദ പരാമർശവുമായി ബി.ജെ.പി നേതാവ് രംഗത്തെത്തി. മുൻ മുഖ്യ തിരഞ്ഞെടുപ്പ് കമീഷ്ണർ എസ്.വൈ. ഖുറൈഷിയെ ‘മുസ്‌ലിം കമീഷ്ണർ’ എന്നാണ് ദുബെ വിശേഷിപ്പിച്ചത്.

മുസ്‌ലിംകളുടെ ഭൂമി തട്ടിയെടുക്കാനുള്ള സർക്കാറിന്റെ ഒരു ദുഷ്ട പദ്ധതിയാണ് വഖഫ് നിയമം എന്നതിൽ സംശയമില്ല. സുപ്രീം കോടതി ഇതിനെ ശക്തമായി എതിർക്കുമെന്ന് ഉറപ്പുണ്ട്. ദുഷ്ട പ്രചാരണ യന്ത്രത്തിന്റെ തെറ്റായ വിവരങ്ങൾ അതിന്റെ ജോലി ഭംഗിയായി നിർവഹിച്ചു -എന്ന് ദിവസങ്ങൾക്ക് മുമ്പ് എസ്.വൈ. ഖുറൈഷി എക്സിൽ വിമർശനമുന്നയിച്ചിരുന്നു. ഇതിനെ വിമർശിച്ചാണ് ഖുറൈഷിക്കെതിരെ ദുബെ വിദ്വേഷ പരാമർശം നടത്തിയത്.

താങ്കൾ ഒരു തിരഞ്ഞെടുപ്പ് കമ്മീഷണർ ആയിരുന്നില്ല, ഒരു മുസ്‌ലിം കമീഷണറായിരുന്നു. നിങ്ങളുടെ ഭരണകാലത്ത് ഝാർഖണ്ഡിലെ സന്താൽ പർഗാനയിലാണ് ഏറ്റവും കൂടുതൽ ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെ വോട്ടർമാരാക്കിയത് -എന്നാണ് ദുബെ പറഞ്ഞത്.

അതേസമയം, സു​പ്രീം​കോ​ട​തി​ക്കും ചീ​ഫ് ജ​സ്റ്റി​സ് സ​ഞ്ജീ​വ് ഖ​ന്ന​ക്കു​മെ​തി​രെ നി​ന്ദ്യ​മാ​യ ഭാ​ഷ​യി​ൽ ക​ട​ന്നാ​ക്ര​മ​ണം ന​ട​ത്തി​യ ബി.​ജെ.​പി നേ​താ​വ് നി​ഷി​കാ​ന്ത് ദു​ബെ​ക്കെ​തി​രെ പ്രതിഷേധം കനത്തിരിക്കുകയാണ്. സു​പ്രീം​കോ​ട​തി രാ​ജ്യ​ത്തെ അ​രാ​ജ​ക​ത്വ​ത്തി​ലേ​ക്ക് ന​യി​ക്കു​ക​യാ​ണെ​ന്നും രാ​ജ്യ​ത്ത് ന​ട​ക്കു​ന്ന ആ​ഭ്യ​ന്ത​ര യു​ദ്ധ​ങ്ങ​ൾ​ക്ക് ചീ​ഫ് ജ​സ്റ്റി​സ് സ​ഞ്ജീ​വ് ഖ​ന്ന​യാ​ണ് ഉ​ത്ത​ര​വാ​ദി​യെ​ന്നുമാണ് ബി.​ജെ.​പി​യു​ടെ ലോ​ക്സ​ഭാ എം.​പി നി​ഷി​കാ​ന്ത് ദു​ബെ​ പറഞ്ഞത്.

സു​പ്രീം​കോ​ട​തി​യി​ലെ അ​ഡ്വ​ക്ക​റ്റ്സ് ഓ​ൺ റെ​ക്കോ​ഡു​മാ​രി​ലൊ​രാ​ളാ​യ അ​ന​സ് ത​ന്‍വീ​ർ, ദുബെക്കെതിരെ കോ​ട​തി​യ​ല​ക്ഷ്യ ന​ട​പ​ടി​ക്ക് അ​നു​മ​തി ​തേ​ടി അ​റ്റോ​ണി ജ​ന​റ​ല്‍ ആ​ര്‍. വെ​ങ്ക​ട്ട​ര​മ​ണി​ക്ക് ക​ത്തെ​ഴു​തിയിരിക്കുകയാണ്. സു​പ്രീം​കോ​ട​തി ബാ​ർ അ​സോ​സി​യേ​ഷ​ൻ മു​​ൻ പ്ര​സി​ഡ​ന്റും സംഭവത്തെ അ​പ​ല​പി​ച്ചു. പ്ര​തി​ഷേ​ധം ക​ന​ത്ത​തോ​ടെ സു​പ്രീം​കോ​ട​തി​യെ ക​ട​ന്നാ​​ക്ര​മി​ച്ച ബി.​ജെ.​പി നേ​താ​ക്ക​ളെ പാ​ർ​ട്ടി അ​ധ്യ​ക്ഷ​ൻ ജെ.​പി. ന​ഡ്ഡ ത​ള്ളി​പ്പ​റ​ഞ്ഞു.

Tags:    
News Summary - 'Muslim commissioner' -BJP's Nishikant Dubey targets former chief election commissioner

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.