ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്കൊപ്പം നിൽക്കാൻ യു.പിയിലെ പ്രാദേശിക സംഘടനയായ നിഷാദ് പാർട്ടിക് ക് 50 കോടി കൈക്കൂലി നൽകിയെന്ന് ആരോപണം. സമാജ്വാദി പാർട്ടിയുടെ ഗോരഖ്പൂർ മണ്ഡലം സ്ഥാനാർഥി രാംഭുലാൽ നിഷാദാണ ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇടപ്പെട്ടാണ് പാർട്ടിക്ക് പണം നൽകിയതെന്നും രാംഭുലാൽ ആരോപിക്കുന്നു.
നിഷാദ് പാർട്ടിയിലെ സഞ്ജയ് നിഷാദ് യോഗി ആദിത്യനാഥിൽ നിന്ന് 50 കോടി കൈക്കൂലി വാങ്ങി ബി.ജെ.പിക്കൊപ്പം നിൽക്കുകയായിരുന്നുവെന്ന് രാംഭുലാൽ വ്യക്തമാക്കി. നിഷാദ് പാർട്ടി സമാജ്വാദി സഖ്യത്തിൽ നിന്ന് പിൻമാറിയതിനെ തുടർന്നാണ് രാംഭുലാലിനെ ഗൊരഖ്പൂരിൽ സ്ഥാനാർഥിയാക്കിയത്. മാർച്ച് 30നായിരുന്നു സമാജ്വാദി പാർട്ടിയുമായുള്ള ബന്ധം നിഷാദ് പാർട്ടി അവസാനിച്ചത്.
രണ്ട് തവണ കൗഡിറാം മണ്ഡലത്തിൽ നിന്ന് രാംഭുലാൽ എം.എൽ.എ വിജയിച്ചിരുന്നു. നിഷാദ് പാർട്ടി സഖ്യത്തിൽ നിന്ന് പിൻമാറിയത് യു.പിയിലെ പ്രതിപക്ഷ പാർട്ടികൾക്ക് തിരിച്ചടിയാണെന്ന് വിലയിരുത്തലുകളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.