ന്യൂഡൽഹി: ന്യൂയോർക്ക്-ന്യൂഡൽഹി എയർ ഇന്ത്യ വിമാനത്തിൽ യാത്ര ചെയ്ത യാത്രക്കാരൻ മൂത്രമൊഴിച്ച സംഭവത്തെക്കുറിച്ച് സി.ഇ.ഒ അടക്കമുള്ളവർക്ക് ഉടൻ വിവരം ലഭിച്ചുവെന്ന് റിപ്പോർട്ട്. വിമാനം ഡൽഹിയിൽ ഇറങ്ങി മണിക്കൂറുകൾക്കകം തന്നെ സി.ഇ.ഒ കാംബെൽ വിൽസൺ അടക്കമുള്ളവർക്ക് ഇതേക്കുറിച്ച് വിവരം ലഭിച്ചുവെന്ന് ഇമെയിലുകളെ ഉദ്ധരിച്ച് എ.എൻ.ഐ റിപ്പോർട്ട് ചെയ്യുന്നു.
നവംബർ 26ന് നടന്ന സംഭവത്തെ സംബന്ധിച്ച് എയർ ഇന്ത്യയുടെ ഇൻഫ്ലൈറ്റ് സർവീസ് ഡിപ്പാർട്ട്മെന്റലലിന് കാബിൻ ക്രൂ സൂപ്പർവൈസർ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇവർ വഴി എയർ ഇന്ത്യയുടെ ഉന്നതനേതൃത്വത്തിനും വിഷയം സംബന്ധിച്ച് അറിവ് ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.
നേരത്തെ ഇതേക്കുറിച്ച് തങ്ങൾക്ക് അറിവില്ലായിരുന്നുവെന്നാണ് എയർ ഇന്ത്യയുടെ ഉന്നതനേതൃത്വം പ്രതികരിച്ചത്. സംഭവം നടന്ന് മാസങ്ങൾക്ക് കഴിഞ്ഞിട്ടും എയർ ഇന്ത്യ ഇത് പൊലീസിൽ റിപ്പോർട്ട് ചെയ്തിരുന്നില്ല. ഇത് വലിയ വിവാദത്തിന് കാരണമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.