എം.ജെ അക്ബറിനെതിരെ സ്വതന്ത്ര്യ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതിക്ക് കത്ത്

ന്യൂഡൽഹി: എം.ജെ. അക്ബറിനെതിരായ മീ ടൂ വെളിപ്പെടുത്തലുകളിൽ സ്വതന്ത്ര അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതിക്ക് കത്ത്. മാധ്യമ രംഗത്തെ വനിതാ കൂട്ടായ്മയായ നെറ്റ് വർക് ഒാഫ് വിമൻ ആണ് രാഷ്ട്രപതിക്ക് കത്തയച്ചത്. കേന്ദ്ര മന്ത്രിസ്ഥാനത്ത് നിന്ന് എം.ജെ അക്ബറിനെ മാറ്റി നിർത്തണംെമന്നും കത്തിൽ പറയുന്നു.

ഇരകൾക്കെതിരെ അക്ബർ നൽകിയ മാനനഷ്ട കേസ് പിൻവലിക്കണമെന്നും കത്തിലൂടെ മാധ്യമപ്രവർത്തകർ ആവശ്യപ്പെട്ടു. നി​ഷ്​​പ​ക്ഷ അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​കു​ന്ന​തു​വ​രെ മ​ന്ത്രി​സ​ഭ​യി​ൽ​നി​ന്ന്​ അ​ക്​​ബ​ർ വി​ട്ടു​നി​ൽ​ക്ക​ണ​മെ​ന്ന്​ പ്ര​സ്​ ക്ല​ബ്​ ഒാ​ഫ്​ ഇ​ന്ത്യ, ഇ​ന്ത്യ​ൻ വി​മ​ൻ​സ്​ പ്ര​സ്​ കോ​ർ​പ്​​സ്, പ്ര​സ്​ അ​സോ​സി​യേ​ഷ​ൻ, സൗ​ത്ത്​ ഏ​ഷ്യ​ൻ വി​മ​ൻ ഇ​ൻ മീ​ഡി​യ തു​ട​ങ്ങി​യ​വ പു​റ​ത്തി​റ​ക്കി​യ സം​യു​ക്​​ത പ്ര​സ്​​താ​വ​ന​യി​ലൂടെ കഴിഞ്ഞദിവസം ആ​വ​ശ്യ​പ്പെ​ട്ടിരുന്നു.

അതിനിടെ, ലൈം​ഗി​ക പീ​ഡ​ന ആ​രോ​പ​ണം ഉ​യ​ർ​ത്തി​യ ​പ്രി​യ ര​മ​ണി​ക്കെ​തി​രെ ഇ​ന്ത്യ​ൻ ശി​ക്ഷ നി​യ​മം 500ാം വ​കു​പ്പു​പ്ര​കാ​രം പാ​ട്യാ​ല ഹൗ​സ്​ മ​ജി​സ്​​ട്രേ​റ്റ്​ കോ​ട​തി​യി​ൽ എം.​ജെ. അ​ക്​​ബ​ർ മാ​ന​ന​ഷ്​​ട​ക്കേ​സ്​ ഫ​യ​ൽ​ചെ​യ്​​തിട്ടുണ്ട്. ത​നി​ക്കെ​തി​രാ​യ പീ​ഡ​ന ആ​രോ​പ​ണം ​കെ​ട്ടി​ച്ച​മ​ച്ച​താ​ണെ​ന്ന്​ എം.​ജെ. അ​ക്​​ബ​ർ ഹ​ര​ജി​യി​ൽ കു​റ്റ​പ്പെ​ടു​ത്തുന്നു.

Tags:    
News Summary - Network Of Women Send Letter to President-India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.