ന്യൂഡൽഹി: നേപ്പാളിനെ ഇന്ത്യ വിരുദ്ധ പ്രവർത്തനങ്ങളുടെ കേന്ദ്രമാക്കാൻ അനുവദിക്കില്ലെന്ന് നേപ്പാൾ പ്രധാനമന്ത്രി കെ.പി ശർമ്മ ഒലി. ശത്രുതയില്ലാതെ എല്ലാവരുമായും സൗഹൃദമെന്നതാണ് നേപ്പാളിെൻറ വിദേശനയം. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ വിശ്വാസത്തിന് നിർണായക സ്ഥാനമുണ്ട്. ഇരു രാഷ്്ട്രങ്ങളും തമ്മിൽ പരസ്പര ബഹുമാനമുണ്ടാവണമെന്നും ഒലി പറഞ്ഞു.
ഇന്ത്യയുമായി സൗഹൃദത്തോടെ കഴിയണമെന്നാണ് നേപ്പാളിെൻറ ആഗ്രഹം. അയൽരാജ്യങ്ങളായ ഇന്ത്യയേയും ചൈനയേയും സുഹൃത്തുക്കളായാണ് നേപ്പാൾ കാണുന്നത്. ഇന്ത്യ, ചൈന എന്നീ രണ്ടു വലിയ അയൽക്കാർക്കിടയിലാണ് നേപ്പാളിെൻറ സ്ഥാനം. മാറിയ സാഹചര്യത്തിൽ ഇരു രാഷ്ട്രങ്ങളുടെയും ജനങ്ങളുടെയും സൗഹൃദം പുതുക്കന്നതിെൻറ ഭാഗമായാണ് തെൻറ സന്ദർശനമെന്ന് നേപ്പാൾ പ്രധാനമന്ത്രി പറഞ്ഞു.
ഫെബ്രുവരിയിൽ രണ്ടാം തവണയും നേപ്പാൾ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം ഇതാദ്യമായാണ് ഒലി ഇന്ത്യയിലെത്തുന്നത്. ഇന്ത്യയേക്കാളും ചൈനയുമായി സൗഹൃദമുണ്ടാക്കാനാണ് ഒലിക്ക് താൽപര്യമെന്ന് വാർത്തകളുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.