കാഠ്മണ്ഡു: നേപ്പാൾ കാവൽ പ്രധാനമന്ത്രി കെ. പി ശർമ ഒലി രാജിവെച്ചു. നേപ്പാൾ കോൺഗ്രസ് നേതാവ് ഷേർ ബഹാദൂർ ദുബെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെയാണ് കെ. പി ശർമ ഒലി രാജിവെച്ചത്. ഇന്ന് വൈകീട്ട് ആറുമണിക്കാണ് ദുബെയുടെ സത്യപ്രതിജ്ഞ ചടങ്ങ്. നാലുതവണ ഇദ്ദേഹം നേപ്പാൾ പ്രധാനമന്ത്രിയായി ചുമതലയേറ്റിട്ടുണ്ട്.
നേപ്പാൾ സുപ്രീംകോടതി, പ്രസിഡന്‍റ് വിദ്യദേവി ഭണ്ഡാരിയോട് ദുബെയെ പ്രധാനമന്ത്രിയായി നിയമിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. തുടർന്നാണ് കാവൽ പ്രധാനമന്ത്രി സ്ഥാനത്തുനിന്നും കെ.പി ശർമ ഒലി രാജി വെച്ചത്. തങ്ങളുടെ പാർട്ടി, സുപ്രീംകോടതി വിധിയെ അനുസരിക്കുന്നതായി കെ.പി ശർമ ഒലി പ്രസ്താവനയിൽ പറഞ്ഞു.
പ്രസിഡന്‍റ് പിരിച്ചുവിട്ട ജനപ്രതിനിധികളെ തൽസ്ഥാനത്ത് പുന:സ്ഥാപിക്കുന്നതായും കോടതി ഉത്തരവിട്ടു. ജസ്റ്റിസ് ചോളോന്ദ്ര ഷംഷേർ റാണ അധ്യക്ഷനായ അഞ്ചംഗ ബെഞ്ചിന്‍റെതായിരുന്നു വിധി.
കെ.പി ശർമ ഒലിയുടെ നിർദേശപ്രകാരം അധോസഭ പിരിച്ചുവിട്ട പ്രസിഡന്‍റ് ഭണ്ഡാരിയുടെ നടപടി ഭരണാഘടനാവിരുദ്ധമാണെന്നും കോടതി വിലയിരുത്തി. കോടതിവിധി മുതിർന്ന കമ്യൂണിസ്റ്റ് നേതാവായ കെ.പി ശർമ ഒലിക്ക് കനത്ത തിരിച്ചടിയാണ്. ജനവിധിയെ അട്ടിമറിക്കാനുള്ള ശ്രമമാണ് അദ്ദേഹം നടത്തുന്നതെന്ന് ആരോപണമായിരുന്നു. KP Sarma Oli
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.