Posted On
date_range Updated On
date_range ജവഹർലാൽ നെഹ്റു ക്രിമിനലെന്ന് ശിവരാജ് സിങ് ചൗഹാൻ
ന്യൂഡൽഹി: ജവഹർലാൽ നെഹ്റുവിനെതിരെ വിവാദ പ്രസ്താവനയുമായി മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമാ യ ശിവരാജ് സിങ് ചൗഹാൻ. ആർട്ടിക്കൾ 370മായി ബന്ധപ്പെട്ടായിരുന്നു ശിവരാജ് സിങ് ചൗഹാൻെറ പ്രസ്താവന.
ജവഹർലാൽ നെഹ്റു ഒരു ക്രിമിനലാണ്. പാക് അധീന കശ്മീരിലേക്ക് ഇന്ത്യൻ സൈന്യം മുന്നേറുേമ്പാൾ പാകിസ്താനുമായി വെടിനിർത്തൽ കരാർ ഉണ്ടാക്കിയതാണ് നെഹ്റു ചെയ്ത ആദ്യത്തെ കുറ്റം. ഇതുമൂലം കശ്മീരിൻെറ മൂന്നിലൊന്ന് ഭാഗം പാകിസ്താൻെറ കൈവശമായെന്ന് ശിവരാജ് സിങ് ചൗഹാൻ പറഞ്ഞു.
കശ്മീരിൽ ആർട്ടിക്കൾ 370 പ്രഖ്യാപിച്ചതാണ് അദ്ദേഹം ചെയ്ത രണ്ടാമത്തെ കുറ്റം. ഒരു രാജ്യത്ത് എങ്ങനെയാണ് രണ്ട് ഭരണഘടനയും, രണ്ട് ഭരണാധികാരികളും ഉണ്ടാവുക. ഇത് നീതി നിഷേധം മാത്രമല്ല. രാജ്യത്തോടുള്ള കുറ്റകൃത്യമാണെന്ന് എ.എൻ.ഐക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.