വിദേശത്തെ നീറ്റ് കേന്ദ്രങ്ങൾ പുനഃസ്ഥാപിച്ചത് പ്രവാസി വിദ്യാർഥികൾക്ക് ആശ്വാസമായി

ന്യൂ​ഡ​ൽ​ഹി: മെ​ഡി​ക്ക​ൽ പ്ര​വേ​ശ​ന​ത്തി​നു​ള്ള നീ​റ്റ് -യു.​ജി (നാ​ഷ​ന​ൽ എ​ലി​ജി​ബി​ലി​റ്റി ആ​ൻ​ഡ് എ​ൻ​ട്ര​ൻ​സ് ട്ര​സ്റ്റ്) എ​ഴു​താ​ൻ ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ടെ വി​ദേ​ശ സെ​ന്റ​റു​ക​ൾ പു​നഃ​സ്ഥാ​പി​ച്ച​ത് പ്ര​വാ​സി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ആ​ശ്വാ​സ​മാ​യി. ആ​റ് ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ലാ​യി എ​ട്ടും മ​റ്റി​ട​ങ്ങ​ളി​ലാ​യി ആ​റും ഉ​ൾ​പ്പെ​ടെ 14 കേ​ന്ദ്ര​ങ്ങ​ളാ​ണ് ദേ​ശീ​യ ടെ​സ്റ്റി​ങ് ഏ​ജ​ൻ​സി (എ​ൻ.​ടി.​എ) അ​നു​വ​ദി​ച്ച​ത്.

യു.​എ.​ഇ​യി​ൽ ദു​ബൈ, അ​ബൂ​ദ​ബി, ഷാ​ർ​ജ എ​ന്നി​വി​ട​ങ്ങ​ളി​ലും ദോ​ഹ, കു​വൈ​ത്ത് സി​റ്റി, മ​സ്ക​ത്ത്, റി​യാ​ദ്, മ​നാ​മ, ബാ​ങ്കോ​ക്ക് , കൊ​ളം​ബോ, കാ​ഠ്മ​ണ്ഡു, ക്വാ​ലാ​ലം​പു​ർ, ലാ​ഗോ​സ്, സിം​ഗ​പ്പൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലു​മാ​ണ് നീ​റ്റ് കേ​ന്ദ്ര​ങ്ങ​ൾ അ​നു​വ​ദി​ച്ച​ത്. ഇ​ന്ത്യ​യി​ൽ 554 നീ​റ്റ് കേ​ന്ദ്ര​ങ്ങ​ളു​ണ്ട്. മേ​യ് അ​ഞ്ചി​നാ​ണ് പ​രീ​ക്ഷ. അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി മാ​ർ​ച്ച് ഒ​മ്പ​ത് ആ​ണ്. ഇ​ന്ത്യ​യി​ലെ പ​രീ​ക്ഷ​കേ​ന്ദ്ര​ങ്ങ​ൾ തി​ര​ഞ്ഞെ​ടു​ത്ത് ഫീ​സ് അ​ട​ച്ച് ര​ജി​സ്ട്രേ​ഷ​ൻ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ​വ​ർ​ക്ക് ​തി​രു​ത്താ​ൻ അ​വ​സ​ര​മു​ണ്ട്. മാ​ർ​ച്ച് ഒ​മ്പ​തി​ന് ഓ​ൺ​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ അ​വ​സാ​നി​ച്ച​ശേ​ഷം, തി​രു​ത്തി​നു​ള്ള അ​വ​സ​രം ന​ൽ​കു​മ്പോ​ൾ ഇ​വ​ർ​ക്ക് ​വി​ദേ​ശ​ത്ത് സെ​ന്റ​റു​ക​ൾ തെ​ര​ഞ്ഞെ​ടു​ക്കാ​മെ​ന്ന് എ​ൻ.​ടി.​എ അ​റി​യി​ച്ചു. അ​തേ​സ​മ​യം, പു​തു​താ​യി ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന​വ​ർ​ക്ക് നേ​രി​ട്ടു​ത​ന്നെ ​വി​ദേ​ശ പ​രീ​ക്ഷ​കേ​ന്ദ്ര​ത്തി​ന് ഓ​പ്ഷ​ൻ ന​ൽ​കാം.

ഫെ​ബ്രു​വ​രി ഒ​മ്പ​തി​ന് പ​രീ​ക്ഷ വി​ജ്ഞാ​പ​നം പു​റ​പ്പെ​ടു​വി​ച്ചു​ള്ള എ​ൻ.​​ടി.​എ ബു​ള്ള​റ്റി​നി​ൽ വി​ദേ​ശ​ത്തെ കേ​ന്ദ്ര​ങ്ങ​ളെ ഒ​ഴി​വാ​ക്കി​യി​രു​ന്നു. അ​തേ​ദി​വ​സം​ത​ന്നെ ഓ​ൺ​ലൈ​ൻ വ​ഴി പ​രീ​ക്ഷ ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചെ​ങ്കി​ലും ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ നാ​ടു​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നാ​ട്ടി​ലെ പ​രീ​ക്ഷ​കേ​ന്ദ്ര​ങ്ങ​ൾ തെ​ര​​ഞ്ഞെ​ടു​ക്കു​ക മാ​ത്ര​മാ​യി​രു​ന്നു വ​ഴി. എം.​ബി.​ബി.​എ​സ്, ബി.​ഡി.​എ​സ്, ബി.​എ.​എം.​എ​സ്, ബി.​എ​സ്.​എം.​എ​സ്, ബി.​യു.​എം.​എ​സ്, ബി.​എ​ച്ച്.​എം.​എ​സ്, ബി.​എ​സ്‍സി (എ​ച്ച്) ന​ഴ്സി​ങ് കോ​ഴ്സു​ക​ളി​ലേ​ക്കു​ള്ള യോ​ഗ്യ​താ പ്ര​വേ​ശ​ന പ​രീ​ക്ഷ​യാ​ണ് നീ​റ്റ്-​യു​ജി.

Tags:    
News Summary - Neet-Exam-Center-Abrod

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.