പ്രതീകാത്മക ചിത്രം

ജനവാസ മേഘലയിൽ നിന്ന് കണ്ടെത്തിയത് രണ്ടാം ലോകമഹായുദ്ധകാലത്തെ ബോംബ്; സ്ഥിരീകരിച്ച് സൈന്യം

അസമിലെ ടിൻസുകിയ ജില്ലയിലെ ലീഡോ-ലേഖപാനി പ്രദേശത്തെ ജനവാസ മേഘലയിൽ രണ്ടാം ലോകമഹായുദ്ധകാലത്തെ ബോംബ് കണ്ടെത്തി. ഏകദേശം 12 ഇഞ്ച് നീളമുള്ള ലോഹവസ്തുവാണ് ജനവാസ മേഘലയിൽ ശ്രദ്ധയിൽപ്പെട്ടത്. വിവരമറിഞ്ഞ ഉടൻ തന്നെ ഇന്ത്യൻ സൈന്യത്തിന്റെ ബോംബ് ഡിസ്പോസൽ സ്ക്വാഡ് (റെഡ് ഷീൽഡ് ഡിവിഷൻ) സ്ഥലത്തെത്തി പരിശോധന നടത്തി.

ഇത് രണ്ടാം ലോകമഹായുദ്ധ കാലത്ത് ഉപയോഗിച്ചിരുന്ന ബോംബാണെന്ന് സൈന്യം സ്ഥിരീകരിച്ചു. തുടർന്ന് പ്രദേശം പൂർണ്ണമായും സുരക്ഷാ വലയത്തിലാക്കുകയും സമീപത്തുണ്ടായിരുന്ന ആളുകളെ മാറ്റിപ്പാർപ്പിക്കുകയും ചെയ്തു. സൂക്ഷ്മമായ വിലയിരുത്തലിനുശേഷം, സ്ഫോടകവസ്തു ജനവാസ കേന്ദ്രങ്ങളിൽ നിന്ന് അകലെയുള്ള ഒരു ഒറ്റപ്പെട്ട സ്ഥലത്തേക്ക് മാറ്റുകയും സൈന്യം ബോംബ് നിർവീര്യമാക്കുകയും ചെയ്തു.

രണ്ടാം ലോക മഹായുദ്ധവുമായുള്ള ഈ പ്രദേശത്തിന്റെ ചരിത്രപരമായ ബന്ധത്തിന്റെ ഓർമ്മപ്പെടുത്തൽ കൂടിയാണ് ഈ സംഭവം. കിഴക്കൻ മേഖലയിലെ സൈനിക നടപടികളിൽ വടക്കുകിഴക്കൻ ഇന്ത്യയുടെ ചില ഭാഗങ്ങൾ ഒരുകാലത്ത് തന്ത്രപരമായ പങ്ക് വഹിച്ചിരുന്നു. സമയബന്ധിതവും ഫലപ്രദവുമായ നടപടികളിലൂടെ മേഖലയിലുടനീളം സിവിലിയൻ സുരക്ഷ ഉറപ്പാക്കുന്നതിനും സമാധാനവും സുരക്ഷയും നിലനിർത്തുന്നതിനുമുള്ള തങ്ങളുടെ പ്രതിബദ്ധത ഇന്ത്യൻ സൈന്യം ആവർത്തിച്ചു.

Tags:    
News Summary - Army confirms WWII bomb found in residential area

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.