കേന്ദ്രത്തി​ന്റെ സഹകരണം അനിവാര്യം; നരേന്ദ്രമോദിയുടെ ആശീർവാദവും -തെരഞ്ഞെടുപ്പ് വിജയത്തിൽ പ്രതികരണവുമായി കെജ്രിവാൾ

ന്യൂഡൽഹി: ഡൽഹിയുടെ മുന്നോട്ടുള്ള ഭരണത്തിന് കേന്ദ്രസർക്കാരിന്റെ സഹകരണവും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആശീർവാദവും വേണമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. ഡൽഹി മുനിസിപ്പൽ കോർപേറേഷൻ തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി ഉജ്വല വിജയം നേടിയതിനു പിന്നാലെ പ്രതികരിക്കുകയായിരുന്നു കെജ്രിവാൾ.

ഇത്രയും വലിയ വിജയം സമ്മാനിച്ച ജനങ്ങൾക്ക് കെജ്രിവാൾ നന്ദി അറിയിച്ചു. ജനങ്ങളുടെ പ്രതീക്ഷ നിറവേറ്റാൻ പരമാവധി ശ്രമിക്കുമെന്നും ഡൽഹിയെ അഴിമതിയിൽ നിന്ന് തുടച്ചുനീക്കാൻ പ്രയത്നിക്കുമെന്നും കെജ്രിവാൾ കൂട്ടിച്ചേർത്തു.

ആകെയുള്ള 250 സീറ്റിൽ 136ഉം സ്വന്തമാക്കിയാണ് എ.എ.പി ഭരണം ഉറപ്പിച്ചത്. 2017 ലെ തെരഞ്ഞെടുപ്പിൽ 270 വാർഡുകളിൽ 181ലും വിജയിച്ച ബി.ജെ.പിയെ 101 സീറ്റിൽ ഒതുക്കിയാണ് അരവിന്ദ് കെജ്രിവാളിന്റെ പാർട്ടി മിന്നും വിജയം സ്വന്തമാക്കിയത്. കഴിഞ്ഞ തവണ 48 വാർഡുകൾ മാത്രമാണ് എ.എ.പിക്കൊപ്പമുണ്ടായിരുന്നത്. അതേസമയം, കഴിഞ്ഞ വർഷം 27 സീറ്റുണ്ടായിരുന്ന കോൺഗ്രസ് പാർട്ടി ഇത്തവണ വെറും 10ൽ ഒതുങ്ങി.

Tags:    
News Summary - Need Centre's cooperation and Modi's blessings says Arvind Kejriwal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.