ന്യൂഡല്‍ഹി: സി.ബി.എസ്.ഇ സ്കൂളുകളില്‍ അടുത്ത അധ്യയന വര്‍ഷം മുതല്‍ എന്‍.സി.ആര്‍.ടിയുടെ പാഠപുസ്തകം നിര്‍ബന്ധമാക്കാന്‍ കേന്ദ്ര മാനവശേഷി വികസന മന്ത്രാലയം തീരുമാനിച്ചു. എന്‍.സി.ആര്‍.ടിയുടെ നേതൃത്വത്തില്‍ സിലബസ് പരിഷ്കരിച്ച് ഏകീകരിക്കുന്നതടക്കമുള്ള തീരുമാനങ്ങള്‍ക്കും കേന്ദ്ര മാനവ ശേഷി വികസനമന്ത്രി പ്രകാശ് ജാവേദ്കറിന്‍െറ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം അംഗീകാരം നല്‍കി.
സ്വകാര്യ പ്രസ്സുകളില്‍ അച്ചടിക്കുന്ന പാഠപുസ്തകങ്ങള്‍ വാങ്ങാന്‍ സ്കൂളുകള്‍ രക്ഷിതാക്കളെ നിര്‍ബന്ധിച്ചിരുന്നു. എന്‍.എസി.ആര്‍.ടി നല്‍കുന്നതിനേക്കാള്‍ 300-600 ശതമാനംവരെ അധികം വിലയാണ് സ്വകാര്യ പ്രസാധകര്‍ ഈടാക്കുന്നത്. കമീഷനുവേണ്ടിയാണ് സ്കൂള്‍ അധികൃതര്‍ ഇതിന് നിര്‍ബന്ധിക്കുന്നതെന്ന് വ്യാപക ആരോപണം ഉയര്‍ന്നിരുന്നു. ആവശ്യത്തിന് പുസ്തകം ലഭിക്കാത്തതും സ്വകാര്യ പ്രസ്സുകള്‍ നിരവധി പിഴവുകള്‍ വരുത്തുന്നതായും കണ്ടത്തെുകയും ചെയ്തു.
ഇതിന്‍െറ അടിസ്ഥാനത്തിലാണ് പാഠപുസ്തകത്തിന്‍െറ അച്ചടി മുതല്‍ വിതരണം വരെയുള്ള ചുമതല എന്‍.സി.ആര്‍.ടിക്ക് നല്‍കുന്നത്. സി.ബി.എസ്.ഇക്ക് ആവശ്യമായ പുസ്തകങ്ങളത്തെിക്കാന്‍ ഏപ്രില്‍ വരെയാണ് എന്‍.സി.ആര്‍.ടിക്ക് സമയം അനുവദിച്ചത്. സ്കൂളുകള്‍ക്കാവശ്യമായ പുസ്തകങ്ങളുടെ എണ്ണം അറിയിക്കാന്‍ ഫെബ്രുവരി 22 വരെ സി.ബി.എസ്.ഇ വെബ്സൈറ്റില്‍ സൗകര്യമേര്‍പ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.