നെവകദൽ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ സേന വധിച്ചു

ശ്രീനഗർ: ജമ്മു കശ്മീരിലെ നെവകദലിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ വധിച്ചു. സുരക്ഷാസേനയും ജമ്മു കശ്മീർ പൊലീസും സംയുക്തമായാണ് ഏറ്റുമുട്ടലിൽ പങ്കെടുത്തത്. 

ആയുധങ്ങളും സ്ഫോടക വസ്തുക്കളും പിടിച്ചെടുത്തതായി ജമ്മു കശ്മീർ പൊലീസ് അറിയിച്ചു. നേരത്തെ, ഏറ്റുമുട്ടലിനിടെ പൊലീസ് സ്പെഷ്യൽ ഒാപറേഷൻ ഗ്രൂപ്പിലെ ഒരാൾക്ക് പരിക്കേറ്റിരുന്നു.

തിങ്കളാഴ്ച അർധരാത്രിയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. രാവിലെയാണ് ഭീകരരിൽ ഒരാളെ സംയുക്ത സേന വധിച്ചത്. മേഖലയിലെ മൊബൈൽ ഇന്‍റർനെറ്റ് സംവിധാനങ്ങൾ താൽകാലികമായി നിർത്തലാക്കിയിരുന്നു.

Tags:    
News Summary - Nawakadal encounter: Second terrorist also killed, weapons -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.