??????????????????? ???????????? ?.??.??? ?????? ??????? ????????????? ???????????? ?????????? ?????????????

ഇറാനിൽ കുടുങ്ങിയ ഇന്ത്യക്കാരെ നാവികസേനാ കപ്പലിൽ തിരിച്ചെത്തിക്കും

ന്യൂഡൽഹി: ഇറാനിൽ കുടുങ്ങിയ ഇന്ത്യക്കാരെ ഓപറേഷൻ സമുദ്രസേതുവിന്‍റെ ഭാഗമായി നാവികസേനാ കപ്പലിൽ തിരിച്ചെത്തിക്കും. ഇറാനിലെ ബന്തർ അബ്ബാസ് തുറമുഖത്തുനിന്ന് ഇന്ത്യൻ സ്വദേശികളെ ഐ.എൻ.എസ് ശാർദുൽ കപ്പലിൽ ഗുജറാത്തിലെ പോർബന്തറിലാണ് എത്തിക്കുക. ദൗത്യത്തിന് തിങ്കളാഴ്ച തുടക്കമാകും. 

ഇറാനിലെ ഇന്ത്യൻ എംബസി തയാറാക്കിയ പട്ടിക പ്രകാരമാണ് ആളുകളെ തിരിച്ചെത്തിക്കുക. യാത്രക്ക് മുമ്പ് ആരോഗ്യ പരിശോധന നടത്തും. 

കപ്പലിലെ ജീവനക്കാർക്ക് സാമൂഹിക അകലം പാലിക്കേണ്ടതിനെ കുറിച്ച് നിർദേശം നൽകിയതായി നാവികസേന അറിയിച്ചു. കൂടുതൽ ആരോഗ്യ ജീവനക്കാർ, ഡോക്ടർമാർ, മെഡിക്കൽ സ്റ്റോർ, സുരക്ഷാ വസ്ത്രങ്ങൾ, മാസ്കുകൾ തുടങ്ങിയവ കപ്പലിൽ ഒരുക്കിയിട്ടുണ്ട്. 

ഇന്ത്യൻ നേവിയുടെ കപ്പലായ ഐ.എൻ.എസ് ജലാശ്വ മാലദ്വീപിൽനിന്നും ശ്രീലങ്കയിൽനിന്നുമായി 2874 ഇന്ത്യക്കാരെ തിരികെയെത്തിച്ചിരുന്നു.

Tags:    
News Summary - Navy ships to bring back Indian nationals from Iran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.