ന്യൂഡല്‍ഹി: ഛത്തിസ്ഗഢിലെ പ്രമുഖ ഗോത്രവര്‍ഗ നേതാവും മുന്‍ എം.പിയുമായ നന്ദ്കുമാര്‍ സായി ദേശീയ പട്ടികവര്‍ഗ കമീഷന്‍െറ ചെയര്‍മാനായി ചുമതലയേറ്റു. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 31ന് മുന്‍ ചെയര്‍മാന്‍ രാമേശ്വര്‍ ഒറോണിന്‍െറ കാലാവധി അവസാനിച്ചതിനെ തുടര്‍ന്നാണ് സായി സ്ഥാനമേറ്റത്. രാജ്യത്തിന്‍െറ വിവിധ പ്രദേശങ്ങളിലുള്ള ഗോത്രവര്‍ഗ വിഭാഗങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായി പ്രവര്‍ത്തിക്കുമെന്ന് സായി പറഞ്ഞു.
മൂന്നു വര്‍ഷമാണ് ദേശീയ പട്ടികവര്‍ഗ കമീഷന്‍ ചെയര്‍മാന്‍െറ കാലാവധി. മധ്യപ്രദേശ് നിയമസഭയിലേക്ക് മൂന്നുതവണ സായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 2,000ത്തില്‍ ഛത്തിസ്ഗഢ് നിയമസഭ തെരഞ്ഞെടുപ്പിലും ജയിച്ചു. 1989, 1996, 2004 വര്‍ഷങ്ങളില്‍ ലോക്സഭയിലേക്കും 2009, 2010 വര്‍ഷങ്ങളില്‍ രാജ്യസഭയിലേക്കും തെരഞ്ഞെടുക്കപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.