നരേന്ദ്രമോദിയുടെ മാതാവ് കോവിഡ് വാക്‌സിന്‍റെ ആദ്യ ഡോസ് സ്വീകരിച്ചു

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മാതാവ് ഹീരാബെന്‍ മോദി കോവിഡ് വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.

എന്‍റെ അമ്മ കോവിഡ് വാക്‌സിന്‍ സ്വീകരിച്ച കാര്യം അറിയിക്കുന്നതില്‍ വളരെ സന്തോഷമുണ്ട്. വാക്‌സിനെടുക്കാന്‍ യോഗ്യരായ ആളുകള്‍ ചുറ്റിലുമുണ്ടെങ്കില്‍ അവരെ പ്രോത്സാഹിപ്പിക്കണമെന്നും സഹായിക്കണമെന്നും ഞാന്‍ ആവശ്യപ്പെടുന്നു- ഇതായിരുന്നു മോദിയുടെ ട്വീറ്റ്.

പ്രധാനമന്ത്രിയും കോവിഡ് വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ചിരുന്നു. ഈ മാസം ഒന്നിന് എയിംസില്‍ വെച്ചായിരുന്നു പ്രധാനമന്ത്രി കോവിഡ് വാക്‌സിന്‍ സ്വീകരിച്ചത്. അര്‍ഹരായ എല്ലാവരും വാക്‌സിന്‍ സ്വീകരിക്കണമെന്ന് വാക്‌സിനെടുത്തതിന് പിന്നാലെ മോദി വ്യക്തമാക്കിയിരുന്നു.

 

Tags:    
News Summary - Narendra Modi's mother received the first dose of covid vaccine

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.