അതിർത്തി മാറ്റിവരക്കാനുള്ള പാക് ശ്രമം അനുവദിക്കില്ലെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: അതിർത്തി മാറ്റിവരക്കാനുള്ള പാകിസ്താന്‍റെ ശ്രമം അനുവദിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദ േശീയ സുരക്ഷയിൽ ഒരു തരത്തിലുമുള്ള വിട്ടുവീഴ്ചയുമില്ല. പാകിസ്താൻ എല്ലാ കാലത്തും ഇന്ത്യയെ ലക്ഷ്യം വെക്കുകയാണെന്നും മോദി പറഞ്ഞു.

കശ്മീരിന്‍റെ പേരിൽ ദീർഘകാലമായി പാകിസ്താൻ ഇന്ത്യയെ കബളിപ്പിക്കുകയാണ്. എല്ലാ അർഥത്തിലും രാജ്യത്തെ സംരക്ഷിക്കും. സൈന്യത്തെ ആധുനികവൽകരിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. കാർഗിൽ വിജയദിന അനുസ്മരണ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Tags:    
News Summary - Narendra Modi to Pakistan Kargil Vijay Diwas -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.