പ്രയാസകരമായ തീരുമാനം എടുക്കുന്നതിൽ നിന്ന്​ പിൻമാറില്ല-​ മോദി

 മുംബൈ:രാജ്യത്തി​​െൻറ താൽപര്യം മുൻ നിർത്തി പ്രയാസകരമായ തീരുമാനം എടുക്കുന്നതിൽ നിന്ന്​ പിൻമാറില്ലെന്ന്​ പ്രധാമന്ത്രി നരേ​ന്ദ്ര മോദി.  മഹാരാഷ്​ട്രയിലെ റായഗഢിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഹൃസ്വകാലത്തേക്ക്​ നോട്ട്​ നിരോധനം മൂലം പ്രശ്​നങ്ങളുണ്ടായെങ്കിലും ദീർഘകാലത്തേക്ക്​ ഇത്​ രാജ്യത്ത്​  ഗുണം ചെയ്യും. ഇന്ത്യയുടെ നല്ല ഭാവിക്കായുള്ള സാമ്പത്തിക നയങ്ങളാണ്​ സർക്കാർ സ്വീകരിക്കുന്നതെന്നന്നും രാഷ്​ട്രീയ നേട്ടങ്ങൾക്ക്​ വേണ്ടിയുള്ളത​ല്ല ഇത്തരം നയങ്ങളെന്നും അദ്ദേഹം കൂട്ടി​​ച്ചേർത്തു. രാജ്യത്തി​​െൻറ വിജയം ​ഗ്രാമങ്ങളിൽ എത്രത്തോളം പുരോഗതിയു​ണ്ടായെന്ന്​  മുൻ നിർത്തിയാണ്​ കണക്കാക്കേണ്ടതെന്നും അല്ലാതെ ദലാൽ സ്​ട്രീറ്റിനെ മുൻ നിർത്തി വിജയം അള​ക്കരുതെന്നും മോദി പറഞ്ഞു. 

ആളുകൾ സാമ്പത്തിക രംഗത്ത്​ നിന്ന്​   ലഭിക്കുന്ന പണത്തി​​െൻറ ഒരു അംശം  രാജ്യ നിർമ്മാണത്തിന്​  നികുതിയായി​ നൽകണം. കാർഷിക മേഖലയുൾപ്പടെയുളള രാജ്യത്തിലെ വിവിധ മേഖലകളുടെ വികസനത്തിനായി ഒാഹരി വിപണികളിൽ മൂലധനം സ്വരൂപിക്കണമെന്നും സ്​റ്റാർട്ട്​ അപ് സംരംഭങ്ങളെ​ പ്രോൽസാഹിപ്പിക്കുന്ന നയമാണ്​ സർക്കാർ പിന്തുടരുന്നതെന്നും. രാജ്യത്തെ വികസിത രാഷ്​ട്രമാക്കി മാറ്റുകയാണ്​ ത​​െൻറ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - narendra modi on demonitization issue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.