മൈസൂരു: ഹെബ്ബലു വ്യവസായ മേഖലയിലെ സെൻ എൻജിനീയറിങ് വർക്സ് ഫാക്ടറി ഉടമ ചെറിയാന്റെ മകനെ കെട്ടിട നിർമാണ സ്ഥലത്തെ കുഴിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ക്രിസ്റ്റഫർ ചെറിയാൻ (35) ആണ് മരിച്ചത്.
കഴിഞ്ഞ ദിവസം വൈകീട്ട് നടക്കാൻ ഇറങ്ങിയ ക്രിസ്റ്റഫർ വീട്ടിൽ തിരിച്ചെത്തിയിരുന്നില്ല. മൂന്ന് മാസം മുമ്പ് വീഴ്ചയിൽ കാലിന് പരിക്കേറ്റ ഇയാൾ വീട്ടിൽ തന്നെ കഴിയുകയായിരുന്നു. അതിനിടെയാണ് നടക്കാൻ ഇറങ്ങിയത്. ഒരു ഡോക്ടറുടെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് മൃതദേഹം കണ്ടെത്തിയത്.
രക്ഷിതാക്കളുടെ പരാതിയിൽ വിജയനഗര പൊലീസ് കേസെസെടുത്തു. ഭാര്യ: മറിയ. ഒരു കുട്ടിയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.