മുസഫർ നഗർ: 2013ലെ മുസഫർ നഗർ കലാപകേസിൽ ഒളിവിലുള്ള പ്രതിയുടെ ഭൂമി കണ്ടുകെട്ടാൻ കോടതി ഉത്തരവ്. ആഗസ്റ്റ് 27ന് ജൻസത് മേഖലയിലെ കവാൽ ഗ്രാമത്തിൽ ഷാനവാസ് എന്നയാളെ കൊലപ്പെടുത്തിയ കേസിലെ പ്രതി രവീന്ദർ സിങ്ങിെൻറ ഭൂമി കണ്ടുകെട്ടാനാണ് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് രാഗേഷ് ഗൗതം ഉത്തരവിട്ടത്. കേസിലെ മറ്റു പ്രതികളായ പ്രഹ്ലാദ്, ബിഷൻ സിങ്, തെന്ദു, ദേവേന്ദർ, ജിതേന്ദർ എന്നിവർ അറസ്റ്റിലായിരുന്നു.
2013 ആഗസ്റ്റ്-സെപ്റ്റംബർ മാസങ്ങളിലായി മുസഫർ നഗറിലും പരിസരത്തുമുണ്ടായ കലാപത്തിെൻറ തുടക്കം ഷാനവാസിെൻറയും മറ്റു രണ്ടുപേരുടെയും കൊലപാതകങ്ങളായിരുന്നു. ഒൗദ്യോഗിക കണക്ക് പ്രകാരം കലാപത്തിൽ 60 പേർ കൊല്ലപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.