മുസ് ലിംകൾ മാത്രമല്ല പിന്നാക്കരെന്ന് രാജസ്ഥാൻ ആഭ്യന്തര മന്ത്രി

ഉദയ്പുർ: മുസ് ലിം വിഭാഗം മാത്രമല്ല രാജ്യത്തെ പിന്നാക്കരെന്ന് രാജസ്ഥാൻ ആഭ്യന്തര മന്ത്രി ഗുലാബ് ചന്ദ് കട്ടാരിയ. പിന്നാക്ക വിഭാഗങ്ങൾക്ക് സംവരണം നൽകണമെന്ന ആവശ്യം വിവിധ സംസ്ഥാനങ്ങളിൽ ഉയരുന്ന സാഹചര്യത്തിലാണ് പുതിയ നിലപാടുമായി ബി.െജ.പി മന്ത്രി രംഗത്തെത്തിയത്.

ജനസംഖ്യയിൽ 15 കോടിയുള്ള മുസ് ലിംകളെ പിന്നാക്കരായി പരിഗണിക്കുന്നു. ജനസംഖ്യ നിരക്കിൽ കൂടുതലുള്ള മുസ് ലിംകളെ പിന്നാക്ക വിഭാഗമായി കാണാൻ സാധിക്കില്ല. ജനസംഖ്യയിൽ ഒരു ശതമാനം മാത്രമുള്ള ചെറിയ വിഭാഗങ്ങളുണ്ട്. എന്നാൽ, ഇവരെ പിന്നാക്കരായി കാണുന്നില്ലെന്നും കട്ടാരിയ ചൂണ്ടിക്കാട്ടി.

മ​റാ​ത്ത​ക​ൾ​ക്ക്​ 16 ശ​ത​മാ​നം സംവരണം അനുവദിക്കാനുള്ള ഒാ​ർ​ഡി​ന​ൻ​സിന് മഹാരാഷ്ട്ര നിയമസഭ കഴിഞ്ഞ ദിവസം അംഗീകാരം നൽകിയിരുന്നു. ഇതിന് പിന്നാലെ മ​റാ​ത്ത​ക​ളു​ടേ​തു ​പോ​ലെ സാ​മൂ​ഹി​ക, സാ​മ്പ​ത്തി​ക പി​ന്നാ​ക്ക വി​ഭാ​ഗ​മാ​യി പ​രി​ഗ​ണി​ച്ച്​ മു​സ്​​ലിം​ക​ൾ​ക്കും സം​വ​ര​ണം ന​ൽ​ക​ണ​മെ​ന്ന്​ കോ​ൺ​ഗ്ര​സ്​, എ​ൻ.​സി.​പി, ശി​വ​സേ​ന, മ​ജ്​​ലി​സെ ഇ​ത്തി​ഹാ​ദു​ൽ മു​സ്​​ലി​മീ​ൻ തു​ട​ങ്ങി​യ പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ൾ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി മ​ജ്​​ലി​സെ ഹൈകോടതിയിൽ ഹരജി നൽകിയിട്ടുണ്ട്.

കോ​ൺ​ഗ്ര​സ്​ നേ​താ​വു​മാ​യ പൃ​ഥ്വി​രാ​ജ് ച​വാ​ൻ മു​ഖ്യ​മ​ന്ത്രി​യാ​യി​രി​ക്കെ​യാ​ണ്​ മ​റാ​ത്ത​ക​ൾ​ക്ക്​ 16 ശ​ത​മാ​ന​വും മു​സ്​​ലിം​ക​ൾ​ക്ക്​ അ​ഞ്ച്​ ശ​ത​മാ​ന​വും സം​വ​ര​ണം ഏ​ർ​പ്പെ​ടു​ത്തി ഒാ​ർ​ഡി​ന​ൻ​സ്​ പു​റ​പ്പെ​ടു​വി​ച്ച​ത്. 2014ൽ ​മ​റാ​ത്ത സം​വ​ര​ണം റ​ദ്ദാ​ക്കി​യ ബോംെ​ബ ഹൈ​കോ​ട​തി മു​സ്​​ലിം​ക​ൾ​ക്ക്​ വി​ദ്യാ​ഭ്യാ​സ​ത്തി​ന്​ അ​ഞ്ച്​ ശ​ത​മാ​നം സം​വ​ര​ണം നി​ല​നി​ർ​ത്തി​യി​രു​ന്നു.

എ​ന്നാ​ൽ, ആ ​വ​ർ​ഷം അ​ധി​കാ​ര​ത്തി​ൽ എ​ത്തി​യ ബി.​ജെ.​പി സ​ർ​ക്കാ​ർ ഒാ​ർ​ഡി​ന​ൻ​സി​ലെ സാ​ങ്കേ​തി​ക പി​ഴ​വി‍​​​​​െൻറ പേ​രി​ൽ മു​സ്​​ലിം സം​വ​ര​ണം ത​ള്ളു​ക​യാ​ണ്​ ചെ​യ്​​ത​ത്.

Tags:    
News Summary - Muslim reservation rajasthan home minister gulab chand kataria -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.