റമദാൻ പ്രാർഥനകൾ വീടുകളിൽ നടത്തണമെന്ന അഭ്യർഥനയുമായി മുസ് ലിം കലാകാരന്മാർ

ന്യൂഡൽഹി: റമദാനിൽ വീടുകളിൽ പ്രാർഥനകൾ നടത്തണമെന്ന അഭ്യർഥനയുമായി മുസ്​ലിംകളായ പ്രമുഖ മുസ് ലിം കലാകാരന്മാർ. ജയ ്പൂരിലെ പ്രശസ്ത ഗസൽ ഗായകരായ ഉസ്താദ് അഹമ്മദ് ഹുസൈനും ഉസ്താദ് മുഹമ്മദും സിനിമ താരം റാസാ മുറാദും ആണ് അഭ്യർഥന നടത്തിയത്. കോവിഡിനെ തുടർന്ന് രാജ്യത്ത് ലോക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിലാണിത്.

റമദാൻ മാസം ആരംഭിക്കുന്ന സാഹചര്യത്തിൽ മുസ് ലിംകൾ വീടുകളിൽ പ്രാർഥന നടത്തണം. ലോക് ഡൗണിന്‍റെ ഭാഗമായുള്ള നിർദേശങ്ങൾ എല്ലാവരും പിന്തുടരണം. തറാവീഹ് നമസ്കാരവും വീടുകളിൽ നിർവഹിക്കണമെന്ന് സ്വയം ഷൂട്ട് ചെയ്ത വിഡിയോയിലൂടെ സഹോദരന്മാരായ ഗായകർ വ്യക്തമാക്കി.

റമദാൻ ആശംസകൾ നേർന്ന സിനിമ താരം റാസാ മുറാദ്, ഈ മാസം പ്രാർഥനക്കും അല്ലാഹുവിന്‍റെ പാതയിൽ മുന്നേറാനും ഉള്ളതാണെന്ന് പറഞ്ഞു. രാജ്യത്തെ നിലവിലെ സ്ഥിതിഗതികളിൽ എല്ലാ സഹോദരന്മാരും ബോധവാന്മാരാക്കുക. നമസ്കാരവും തറാവീഹും നിങ്ങളുടെ വീടുകളിൽ നിർവഹിക്കുക -റാസാ ആവശ്യപ്പെട്ടു.

ഇഫ്താർ വിഭവങ്ങൾ വാങ്ങാൻ ഒരാൾ മാത്രം വീടിന് പുറത്തേക്ക് പോവുക. മാസ്കും സാനിറ്റൈസറും ഉപയോഗിക്കുക -അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - Muslim celebrities urge people to offer Prayer in homes -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.