Posted On
date_range Updated On
date_range 'ജയ് ശ്രീറാം' വിളിക്കാൻ ആവശ്യപ്പെട്ട് ടാക്സി ഡ്രൈവർക്ക് മർദനം
താനെ: മുംബൈയിൽ ജയ് ശ്രീറാം വിളിക്കാൻ ആവശ്യപ്പെട്ട് മുസ്ലിം ടാക്സി ഡ്രൈവർക്ക് മർദനം. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഫൈസൽ എന്നയാൾക്കാണ് മർദനമേറ്റത്.
അഞ്ചു പേർ തന്‍റെ വണ്ടിയിലേക്ക് ഇടിച് ചു കയറുകയായിരുന്നെന്ന് ഓൺലൈൻ ടാക്സി ഡ്രൈവറായ ഫൈസൽ പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. മദ്യപിച്ച് ലക്കുകെട്ട അവസ്ഥയിലായിരുന്ന സംഘം ഫൈസലിനെ മർദിക്കാനാരംഭിച്ചു. മുസ്ലിമാണെന്ന് തിരിച്ചറിഞ്ഞതോടെ 'ജയ് ശ്രീറാം' എന്ന് വിളിക്കാനും ആവശ്യപ്പെട്ട് മർദിച്ചുവെന്ന് ഡ്രൈവർ പരാതിയിൽ വ്യക്തമാക്കി.
മതവികാരം വ്രണപ്പെടുത്തിയതിനും മോഷണത്തിനുമാണ് കേസെടുത്തത്. അറസ്റ്റിലായവരുടെ പേരു വിവരങ്ങൾ പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. സംഭവത്തിൽ ഉൾപ്പെട്ട മറ്റുള്ളവർക്കു വേണ്ടി തെരച്ചിൽ തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.