ഓഖി: മുംബൈയിൽ സ്കൂളുകൾക്ക് അവധി

മുംബൈ: കേരളം, തമിഴ്നാട് തീരങ്ങളിൽ ദുരന്തം വിതച്ച ഓഖി മഹാരാഷ്ട്രയുടെ തീരത്ത് എത്തിയതോടെ മുൻകരുതലെന്ന നിലയിൽ മുബൈയിലെയും അയൽജില്ലകളിലെയും സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. മത്സ്യത്തൊഴിലാളികളോട് കടലിൽ പോകരുതെന്ന് നിർദേശിച്ചിട്ടുണ്ട്. ഏതു സാഹചര്യത്തേയും നേരിടാനായി രക്ഷാപ്രവർത്തകരുടെ സംഘം തയാറാണ്.  യാത്രക്കാർ കൂടുതലായാൽ ഉണ്ടായേക്കാവുന്ന ബുദ്ധിമുട്ടുകൾ നേരിടാൻ റെയിൽവെ കൂടുതൽ പേരെ ജോലിക്ക് നിയോഗിച്ചിട്ടുണ്ട്.

ഓഖി ചുഴലിക്കാറ്റിന്‍റെ ശക്തി കുറഞ്ഞുവരികയാണെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മുംബൈ ഉൾപ്പെടുന്ന ഉത്തര കൊങ്കൺ തീരത്ത് മഴ അനുഭവപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. 

മുൈബക്ക് പുറമെ സിന്ധുദുർഗ, താനെ, റായ് ഗഡ്, പൽഗർ ജില്ലകളിലും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
 

Tags:    
News Summary - Mumbai Schools Shut Today As Cyclone Ockhi Closes In-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.