യാചന കുറ്റകരം; മുംബൈയെ യാചകരഹിത മേഖലയാക്കാനൊരുങ്ങി പൊലീസ്​

മുംബൈ: നഗരത്തെ യാചകരഹിത മേഖലയാക്കാൻ തുടക്കമിട്ട്​ മുംബൈ ​പൊലീസ്​. നഗരത്തിലെ യാചകരെ പ്രത്യേക കേന്ദ്രത്തിലേക്ക്​ മാറ്റാൻ എല്ലാ പൊലീസ്​ സ്​റ്റേഷനുകൾക്കും നിർദേശം നൽകി. കോവിഡ്​ പരിശോധനക്ക്​ ശേഷമാകും കേന്ദ്രങ്ങളിൽ പ്രവേശിപ്പിക്കുക.

നഗരത്തെ യാചകരഹിത മേഖലയാക്കുന്നതിന്‍റെ പ്രാരംഭ നടപടികൾ ഈ മാസം മുതൽ ആരംഭിക്കണമെന്ന്​ ജോയിന്‍റ്​ കമീഷനർ വിശ്വാസ നാഗ്രെ പട്ടീൽ എല്ലാ സോണൽ ഡി.സി.പിമാർക്കും നിർദേശം നൽകി. 1959ലെ ബോംബെ പ്രിവൻഷൻ ഓഫ്​ ബെഗ്ഗിങ്​ ആക്​ട്​ പ്രകാരമാണ്​ നടപടി.

'ഭിക്ഷാടനം ഒരു സാമൂഹിക കുറ്റകൃത്യമാണ്​. കോടതിയുടെ അനുമതിയോടെ യാചകരെ കണ്ടെത്താൻ എല്ലാ പൊലീസ്​ സ്​റ്റേഷനുകൾക്കും നിർദേശം നൽകി. കോവിഡ്​ പരിശോധനക്ക്​ ശേഷം ഇവരെ പ്ര​േത്യക കേന്ദ്രത്തിലേക്ക്​ മാറ്റും' - ഡി.സി.പി എസ്​. ചൈതന്യ പറഞ്ഞു. ​

കുട്ടികളെ ഭിക്ഷാടനത്തിന്​ ഉപയോഗിക്കുന്നത്​ അവസാനിപ്പിക്കുന്നതിനാണ്​ ഈ യജ്ഞം ആരംഭിച്ചത്​. ഭിക്ഷാടനം സാമൂഹിക കുറ്റകൃത്യമാണ്​. മുംബൈ നഗരത്തെക്കുറിച്ച്​ തെറ്റായ ചിത്രം അത്​ നൽകും -മുതിർന്ന ​െപാലീസ്​ ഉദ്യോഗസ്​ഥൻ പറഞ്ഞു.

എന്നാൽ ഭിക്ഷാടകരെ പുനരധിവസിപ്പിക്കാതെ കേന്ദ്രത്തിലേക്ക്​ മാറ്റിയാൽ ഭിക്ഷാടനം അവസാനിപ്പിക്കാൻ സാധിക്കുമോയെന്നും എത്രനാൾ പ്രത്യേക കേന്ദ്രത്തിൽ താമസിപ്പിക്കാനാകുമെന്നും സാമൂഹിക പ്രവർത്തകർ ചോദിക്കുന്നു. 

Tags:    
News Summary - Mumbai Police starts drive to make city beggar free

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.