മുംബൈ: മുംബൈയിൽ പ്ലാസ്റ്റിക് നിരോധനം ഇന്ന് മുതൽ നിലവിൽ വരും. പ്ലാസ്റ്റിക് കാരി ബാഗുകൾ, പ്ലാസ്റ്റിക് പൗച്ചുകൾ, ഒരിക്കൽ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉൽപന്നങ്ങൾ എന്നിവക്കെല്ലാം നിരോധനമേർപ്പെടുത്തിയിട്ടുണ്ട്. നിരോധനനം ലംഘിക്കുന്നവർക്ക് കനത്ത പിഴശിക്ഷ ലഭിക്കും.
ആദ്യത്തെ തവണ പ്ലാസ്റ്റിക് നിരോധനം ലംഘിക്കുന്നവർക്ക് 5,000 രൂപയും രണ്ടാം തവണ ലംഘിക്കുന്നവർക്ക് 10,000 രൂപയും മൂന്നാമത് ലംഘിക്കുന്നവർക്ക് 25,000 രൂപയുമാണ് പിഴ ശിക്ഷ. ഇതിനൊപ്പം മൂന്ന് മാസം വരെ തടവ് ശിക്ഷയും ലഭിക്കും. പഴയ പ്ലാസ്റ്റിക് ഉൽപന്നങ്ങൾ തിരികെ നൽകാനും മുംബൈ കോർപ്പറേഷൻ സമയം അനുവദിച്ചിട്ടുണ്ട്.
തിങ്കളാഴ്ച മുതൽ ഇതുസംബന്ധിച്ച പരിശോധനകൾ കർശനമാക്കുമെന്നും കോർപ്പറേഷൻ അറിയിച്ചു. കോർപ്പറേഷെൻറ നേതൃത്വത്തിലുള്ള പ്രത്യേക സക്വാഡുകളായിരിക്കും പരിശോധന നടത്തുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.