മുല്ലപ്പെരിയാർ ഡാം: ഗവർണറുടെ നയപ്രഖ്യാപനത്തിനെതിരെ തമിഴ്​നാട്​

ചെന്നൈ: കൂടിയാലോചന നടത്താതെ ഏകപക്ഷീയമായി പുതിയ ഡാം നിർമിക്കുമെന്ന കേരളത്തിന്‍റെ നിലപാട്​ സുപ്രീംകോടതി വിധിക്കെതിരാണെന്ന് തമിഴ്​നാട്​ ജലവിഭവ മന്ത്രി എസ്​. ദുരൈമുരുകൻ. തമിഴ്​നാടിന്‍റെ അവകാശം ഒരിക്കലും വിട്ടുകൊടുക്കില്ലെന്നും മന്ത്രി പറഞ്ഞു.

ഡാമിന്​ ബലമുണ്ടെന്നും പുതിയ ഡാം നിർമിക്കേണ്ടതില്ലെന്നുമുള്ള 2014 മേയ്​ ഏഴിലെ സുപ്രീംകോടതി വിധിയെ മാനിക്കാത്ത നടപടിയാണിത്​. പുതിയ ഡാം നിർമിക്കണമെന്ന ആവശ്യം തമിഴ്​നാട്​ ഒരിക്കലും അംഗീകരിക്കില്ലെന്നും ദുരൈമുരുകൻ വ്യക്തമാക്കി.

തമിഴ്​നാടിനാവശ്യമായ ജലം ലഭ്യമാക്കുന്നതോടൊപ്പം കേരളത്തിലെ ജനങ്ങളുടെ സുരക്ഷ ഉറപ്പു വരുത്തുന്നതിന്​ പരിശ്രമം നടത്തുമെന്നുമായിരുന്നു ഗവർണറുടെ വെള്ളിയാഴ്ചത്തെ നയപ്രഖ്യാപന പ്രസംഗത്തിലുണ്ടായിരുന്നത്​.

മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമിക്കുന്നതുമായി ബന്ധ​പ്പെട്ട്​ ഏതൊരു സാഹചര്യത്തിലും കേരള സർക്കാറുമായി തമിഴ്​നാട്​ ചർച്ച നടത്തരുതെന്ന്​ പാട്ടാളി മക്കൾ കക്ഷി നേതാവും മുൻ കേന്ദ്ര മന്ത്രിയുമായ അൻപുമണി രാമദാസ്​ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.