മുലായത്തിന് ലോക്ദളിന്‍െറ ‘ചിഹ്നംവിളി’

ലഖ്നോ: തെരഞ്ഞെടുപ്പ് ചിഹ്നമായ സൈക്കിളിനുവേണ്ടി സമാജ്വാദി പാര്‍ട്ടി തലവന്‍ മുലായം സിങ് യാദവും മകന്‍ അഖിലേഷ് യാദവും അടിതുടരുന്നതിനിടെ മുലായത്തിന് പുതിയ ‘ഐഡിയ’യുമായി ലോക്ദള്‍  പ്രസിഡന്‍റ് സുനില്‍ സിങ്. സൈക്കിള്‍ ചിഹ്നം തെരഞ്ഞെടുപ്പ് കമീഷന്‍ മരവിപ്പിക്കുകയാണെങ്കില്‍ ബദല്‍ മാര്‍ഗവുമായാണ് സുനില്‍ സിങ്ങിന്‍െറ വരവ്.

ലോക്ദളിന്‍െറ ചിഹ്നമായ ‘നിലം ഉഴുന്ന കര്‍ഷകന്‍’ മുലായത്തിന് നല്‍കാന്‍ തയാറാണെന്ന് സുനില്‍ സിങ് പറഞ്ഞു. ചരണ്‍ സിങ്ങിനെ  യു.പിയില്‍ മുഖ്യമന്ത്രിയാക്കിയ ഈ ചിഹ്നം പലര്‍ക്കും ഗൃഹാതുരമായ ഓര്‍മയാണ്.

ചിഹ്നവും പാര്‍ട്ടിയുടെ ദേശീയ പ്രസിഡന്‍റ് സ്ഥാനവുമാണ് വാഗ്ദാനം. മുലായം വിഭാഗത്തിനൊപ്പം താനടക്കമുള്ള ലോക്ദളുകാര്‍ മത്സരിക്കുമെന്നും സുനില്‍ സിങ് പറയുന്നു. കഴിഞ്ഞ തവണ 76 സീറ്റില്‍ മത്സരിച്ച് ലോക്ദള്‍ തോറ്റമ്പിയിരുന്നു. മുലായം ഈ വാഗ്ദാനത്തെക്കുറിച്ച് പ്രതികരിച്ചിട്ടില്ല.

Tags:    
News Summary - mulayam singh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.