ഹിന്ദുക്കളുടെ മതവികാരം ​വ്രണപ്പെടുത്തുന്നു - ​​'താങ്ക്​ഗോഡ്​' സിനിമ നിരോധിക്കണമെന്ന്​ മന്ത്രി

ഭോപാൽ: അജയ് ദേവ്ഗണും സിദ്ധാർത്ഥ് മൽഹോത്രയും 'താങ്ക് ഗോഡ്' എന്ന സിനിമ ഹിന്ദുക്കളുടെ മതവികാരം വ്രണപ്പെടുത്തുന്നതിനാൽ നിരോധിക്കണമെന്ന്​ മധ്യപ്രദേശ്​ വിദ്യാഭ്യാസ മന്ത്രി വിശ്വാസ്​ സാരംഗ്​ കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് താക്കൂറിനോട് ആവശ്യപ്പെട്ടു. 

പുരാണങ്ങൾ അനുസരിച്ച് മരണത്തിന്റെ ദേവനായ യമനെ അനുഗമിക്കുന്ന ഹിന്ദു ദേവനായ ചിത്രഗുപ്തനെ സിനിമ അനുചിതമായി ചിത്രീകരിക്കുന്നുവെന്ന് സാരംഗ് താക്കൂറിന് അയച്ച കത്തിൽ പറഞ്ഞു.

കുറെ വർഷങ്ങളായി ബോളിവുഡിലെ പല സിനിമാ നിർമാതാക്കളും അഭിനേതാക്കളും ഹിന്ദു സമൂഹത്തിലെ ദേവതകളെ കുറിച്ചും അശ്ലീല രംഗങ്ങൾ ഉൾപ്പെടെയുള്ള ആക്ഷേപകരമായ അഭിപ്രായങ്ങൾ പ്രകടിപ്പിക്കുകയാണ്​.

അടുത്തിടെ പുറത്തിറങ്ങിയ ട്രെയിലറിൽ, ചിത്രഗുപ്തനെ 'അർധനഗ്​രായ' സ്ത്രീകളാൽ ചുറ്റപ്പെട്ട ഒരാളായാണ് കാണിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. മാത്രമല്ല, അജയ്​ ദേവ്ഗൺ ആക്ഷേപകരമായ പരാമർശങ്ങളിൽ കായസ്ഥ സമുദായത്തിനു മാത്രമല്ല, ഹിന്ദുസമുദായങ്ങൾക്കും രോഷമുണ്ട്​. ഈ സിനിമയുടെ സംപ്രേഷണം ഉടൻ നിർത്താൻ നിർദേശം നൽകുന്നത്​ വഴി കായസ്ഥ /ഹിന്ദു സമൂഹത്തിന്റെ വികാരങ്ങൾ വ്രണപ്പെടുന്നത് തടയാൻ കഴിയുമെന്നും- മന്ത്രി കൂട്ടിച്ചേർത്തു.  ഇന്ദ്രകുമാർ ആണ്​ സിനിമയുടെ സംവിധായകൻ.

Tags:    
News Summary - MP minister seeks ban on film ‘Thank God’: ‘half-naked woman’ hurting Hindus

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.