ഭോപ്പാൽ: ഭാര്യയുടെ സ്വഭാവത്തിൽ സംശയം ഉടലെടുത്തതിനെത്തുടർന്ന് ഭർത്താവ് ഇരു കൈകളും വെട്ടിമാറ്റി. മധ്യപ്രദേശിലെ സാഗർ ജില്ലയിലാണ് സംഭവം. പ്രണയിച്ചു വിവാഹം കഴിച്ച ഇരുവരുടെയും ദാമ്പത്യം വെറും രണ്ടുമാസം പിന്നിടവേയാണ് ഞെട്ടിക്കുന്ന സംഭവം.
ഭോപ്പാലിലെ ഹമീദിയ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഭാര്യയുടെ കൈകൾ ഒമ്പത് മണിക്കൂർ നീണ്ട ശസ്ത്രക്രിയക്കൊടുവിൽ ഡോക്ടർമാർ തുന്നിച്ചേർത്തു. കൈകൾ പ്രവർത്തനക്ഷമമാകുമോ എന്ന് മനസ്സിലാക്കാൻ ഏതാനും ദിവസങ്ങൾ എടുക്കുമെന്ന് ഡോക്ടർമാർ അറിയിച്ചു.
തിങ്കളാഴ്ച രാത്രി വീടിനടുത്തുള്ള കാട്ടിലേക്ക് വിറക്ശേഖരിക്കാനെന്ന് പറഞ്ഞ് ഭാര്യയെ കൊണ്ടുപോയ ശേഷം കോടാലിയുപയോഗിച്ച് വെട്ടുകയായിരുന്നു. വിവാഹം കഴിഞ്ഞ് 15 ദിവസം കഴിഞ്ഞതുമുതലേ പരപുരുഷ ബന്ധം ആരോപിച്ച് പീഡിപ്പിച്ചിരുന്നതായി യുവതി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.