പശുവിൻെറ കുത്തേറ്റ ബി.ജെ.പി എം.പിയുടെ നില അതീവഗുരുതരം

അഹമ്മദാബാദ്: തെരുവില്‍ അലഞ്ഞുനടക്കുന്ന പശുവിൻെറ കുത്തേറ്റ ഗുജറാത്തിലെ എം.പിയുടെ നില അതീവ ഗുരുതരമായി തുടരുന്നു. ബി.ജെ.പിയുടെ പഠാനില്‍ നിന്നുള്ള എം.പിയായ ലീലാധര്‍ വഗേലയെയാണ്(83) കഴിഞ്ഞ ദിവസം ഗാന്ധിനഗറില്‍ വച്ച് പശു ആക്രമിച്ചത്.

വാരിയെല്ലിനും തലക്കും ഗുരുതര പരിക്കേറ്റ എം.പിയെ അപ്പോളോ ആശുപത്രിയിലെ ഐ.സി.യുവില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. നേരത്തെ ഗുജറാത്തിലെ തെരുവു പശു ശല്യത്തിന് പരിഹാരം കണ്ടെത്തണമെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു.

Tags:    
News Summary - MP Liladhar Vaghela hospitalised after being hit by cow- india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.