അവശ്യ വസ്​തുക്കളുടെ ലഭ്യത ഉറപ്പാക്കാൻ ചരക്കുനീക്കം വേഗത്തിലാക്കി റെയില്‍വേ

ന്യൂഡല്‍ഹി: രാജ്യം പൂർണമായും ലോക്ക്​ഡൗണിലേക്ക്​ മാറിയ സാഹചര്യത്തിൽ അവശ്യ സാധനങ്ങളുടെ ലഭ്യത ഉറപ്പാക്കാൻ ത ീവണ്ടി വഴിയുള്ള ചരക്കുനീക്കം വേഗത്തിലാക്കി ഇന്ത്യന്‍ റെയില്‍വേ. പാസഞ്ചർ ട്രെയിനുകൾ നിർത്തലാക്കിയതോടെ ചരക് ക്​ തീവണ്ടികളുടെ സർവീസ്​ വേഗത്തിലാക്കിയിരിക്കുകയാണ്​.

ഭക്ഷ്യ ധാന്യങ്ങള്‍, ഉപ്പ്, ഭക്ഷ്യ എണ്ണ, പഞ്ചസാര, പാല്‍, പഴം, പച്ചക്കറികൾ, ഉള്ളി, പെട്രോളിയം ഉല്‍പന്നങ്ങള്‍ തുടങ്ങിയവ രാജ്യത്തിന്‍റെ വിവിധയിടങ്ങളില്‍ എത്തിക്കുന്നതിനാണ് മുന്‍ഗണന നല്‍കുന്നതെന്ന് റെയില്‍വേ മന്ത്രാലയ വക്താവ് രാജേഷ് ദത്ത് ബജ്‌പേയ് അറിയിച്ചു. ഇപ്പോള്‍ രാജ്യത്താകെ ദിവസേന 9,000 ചരക്ക് തീവണ്ടികള്‍ ഓടുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ചരക്ക്​ നീക്കത്തിന്​ കൂടുതൽ ജീവനക്കാരെ നിയോഗിച്ചിട്ടുണ്ട്​. അവശ്യ സാധനങ്ങളുടെ ദൗർലഭ്യമുണ്ടാകാതിരിക്കാനുള്ള നടപടികൾ കൈകൊണ്ടിട്ടുണ്ടെന്ന്​ മന്ത്രാലയം അറിയിച്ചു.

പെട്രോളിയം ഉൽപന്നങ്ങൾക്ക്​ ക്ഷാമമുണ്ടാകില്ലെന്ന്​ കേന്ദ്ര പെട്രോളിയം വകുപ്പ് മന്ത്രി ധർമേന്ദ്ര പ്രധാൻ അറിയിച്ചു. ജനങ്ങൾക്ക്​ ഒരുവിധത്തിലുള്ള ബുദ്ധിമുട്ടും ഉണ്ടാകില്ലെന്നും പെട്രോൾ ഉൽപന്നങ്ങളും പാചകവാതകവും കൃത്യമായി വിതരണം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.

കോവിഡ്​ വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ ഞായറാഴ്ച മുതല്‍ ഇന്ത്യന്‍ റെയില്‍വേ എല്ലാ പാസഞ്ചർ ട്രെയിനുകളും നിര്‍ത്തിവെച്ചിരുന്നു. 13,600 തീവണ്ടികളാണ് മാര്‍ച്ച് 31 വരെ നിര്‍ത്തിവെച്ചിരിക്കുന്നത്.

Tags:    
News Summary - Moving goods through railway is fastened - India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.