ഇന്ത്യയുടെ പുതിയ ചീഫ് ജസ്റ്റിസിന്റെ കുടുംബത്തെ കുറിച്ചറിയാം...

63 കാരനായ ജസ്റ്റിസ് ധനഞ്ജയ യശ്വന്ത് ചന്ദ്രചൂഡ് ഇന്ത്യയുടെ 50ാമത് ചീഫ് ജസ്റ്റിസ് ആയി സത്യപ്രതിജ്ഞ ചെയ്തിരിക്കയാണ്. എട്ടു വർഷമായി അദ്ദേഹം സുപ്രീംകോടതി ജഡ്ജിയായി സേവനമനുഷ്ടിച്ചു വരികയായിരുന്നു. പുലർച്ചെ 3.30 മുതലാണ് ഇദ്ദേഹത്തിന്റെ ചിട്ടയായ ദിനചര്യ തുടങ്ങുന്നത്. പുതിയ സുപ്രീംകോടതി ജസ്റ്റിസിന്റെ കുടുംബത്തെ കുറിച്ചറിയാം...

മക്കളായ മാഹിക്കും പ്രിയങ്കക്കും ഭാര്യ കൽപന ദാസിനുമൊപ്പമാണ് അദ്ദേഹം അധികാരമേൽക്കാൻ എത്തിയത്. കൽപന  അദ്ദേഹത്തിന്റെ രണ്ടാം ഭാര്യയാണ്. അഭിഭാഷകയായ അവർ ബ്രിട്ടീഷ് കൗൺസിലിൽ ജോലി ചെയ്തിരുന്നു.

2007ലാണ് ചന്ദ്രചൂഡിന്റെ ആദ്യ ഭാര്യ രശ്മി അർബുദം ബാധിച്ച് മരിച്ചത്. പിന്നീട് അദ്ദേഹം കൽപനയെ ജീവിത സഖിയാക്കി. മാഹിയും പ്രിയങ്കയും ഇവരുടെ ദത്തുപുത്രികളാണ്. ആദ്യ ഭാര്യയിൽ ചന്ദ്രചൂഡിന് രണ്ട് ആൺമക്കളാണുള്ളത്. മൂത്തയാൾ അഭിനവ് ബോംബെ ഹൈകോടതിയിൽ പ്രാക്ടീസ് ചെയ്യുന്നു. രണ്ടാമത്തെയാൾ, ചിന്തൻ യു.കെയിലെ നിയമസ്ഥാപനത്തിൽ ജോലി ചെയ്യുന്നു.

ഏറ്റവും കൂടുതൽ കാലം സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ആയിരുന്ന വൈ.വി. ചന്ദ്രചൂഡിന്റെ മകനാണ് ഇദ്ദേഹം. ചന്ദ്രചൂഡ് കൂടി ചീഫ് ജസ്റ്റിസ് ആയതോടെ ഈ പദവിയിലെത്തുന്ന ആദ്യ അച്ഛനും മകനുമായി ഇവർ. അദ്ദേഹത്തിന്റെ അമ്മ പ്രഭ അറിയപ്പെടുന്ന ശാസ്ത്രീയ സംഗീതജ്ഞയാണ്.

ന്യൂഡൽഹിയിലെ സെന്റ് സ്റ്റീഫൻസ് കോളജിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ഹോണേഴ്സ് ബിരുദം നേടിയ ജസ്റ്റിസ് ചന്ദ്രചൂഡ് ഡൽഹി യൂനിവേഴ്സിറ്റിയിലെ ലോ സെന്റർ കാംപസിൽ നിന്ന് എൽ.എൽ.ബിയും പൂർത്തിയാക്കി. ഹാർവഡ് നിയമ സർവകലാശാലയിൽ നിന്ന് എം.എൽ.എമ്മും ജുഡീഷ്യൽ സയൻസിൽ ഡോക്ടറേറ്റും നേടി. 1998ൽ എൻ.ഡി.എ സർക്കാർ ഇദ്ദേഹത്തെ അഡീഷനൽ സോളിസിറ്റർ ജനറൽ ആയി നിയമിച്ചു. 2000ത്തിൽ ഇദ്ദേഹം ബോംബെ ഹൈകോടതി ജഡ്ജിയായി നിയമിതനായി. 2016 മേയ് 13ന് സുപ്രീംകോടതി ജഡ്ജിയായി നിയമിക്കപ്പെട്ടു. സ്ത്രീകൾക്ക് അനുകൂലമായ ഒരുപാട് വിധികൾ പുറ​പ്പെടുവിച്ച് ശ്രദ്ധനേടിയാണ് വ്യക്തിയാണ് ഇദ്ദേഹം.

Tags:    
News Summary - more factors about DY Chandrachud's family

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.